Govt Scheme | ജനനം മുതൽ വിദ്യാഭ്യാസം വരെയുള്ള ചിലവുകൾക്ക് സർക്കാർ സഹായം; നിങ്ങളുടെ മകളുടെ ഭാവി സുരക്ഷിതമാക്കൂ! ഈ കേന്ദ്ര പദ്ധതിയെ അറിയാം

 


ന്യൂഡെൽഹി: (KVARTHA) പെൺകുട്ടികൾക്കായി കേന്ദ്രസർക്കാർ കാലാകാലങ്ങളിൽ നിരവധി പദ്ധതികൾ കൊണ്ടുവന്നിട്ടുണ്ട്. ഈ പദ്ധതികളിലൂടെ പെൺകുട്ടികളുടെ ഭാവി മെച്ചപ്പെടുത്താനും അവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുമാണ് സർക്കാർ ശ്രമിക്കുന്നത്. അത്തരത്തിലുള്ള ഒരു പദ്ധതിയാണ് ബാലികാ സമൃദ്ധി യോജന. ഈ പദ്ധതിയിലൂടെ പെൺകുട്ടികൾക്ക് ജനനം മുതൽ വിദ്യാഭ്യാസം വരെ സർക്കാർ ധനസഹായം നൽകുന്നു.

Govt Scheme | ജനനം മുതൽ വിദ്യാഭ്യാസം വരെയുള്ള ചിലവുകൾക്ക് സർക്കാർ സഹായം; നിങ്ങളുടെ മകളുടെ ഭാവി സുരക്ഷിതമാക്കൂ! ഈ കേന്ദ്ര പദ്ധതിയെ അറിയാം

ബാലികാ സമൃദ്ധി യോജന 1997-ലാണ് കേന്ദ്ര ഗവൺമെൻ്റിൻ്റെ വനിതാ ശിശു വികസന വകുപ്പ് പെൺകുട്ടികൾക്കായി ആരംഭിച്ചത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള അതായത് ബിപിഎൽ കുടുംബങ്ങളിൽ ജനിച്ച പെൺമക്കൾക്ക് ഇതിലൂടെ ആനുകൂല്യം നൽകുന്നു.

ധനസഹായം:

ഒന്നാമതായി, ഒരു മകൾ ജനിച്ചാൽ, പ്രസവശേഷം അമ്മയ്ക്ക് 500 രൂപ ധനസഹായം നൽകുന്നു. ഇതിനുശേഷം പെൺകുട്ടിയുടെ പത്താം ക്ലാസ് വരെയുള്ള പഠനത്തിന് ഓരോ ഘട്ടത്തിലും ഏതാനും രൂപ വീതം സർക്കാർ ധനസഹായം നൽകുന്നുണ്ട്.

* ക്ലാസ് ഒന്ന് മുതൽ മൂന്ന് വരെ - പ്രതിവർഷം 300 രൂപ
* ക്ലാസ് നാലിന് - 500 രൂപ
* അഞ്ചാം ക്ലാസിന് - 600 രൂപ
* ആറ്, ഏഴ് ക്ലാസുകൾക്ക് - പ്രതിവർഷം 700 രൂപ
* എട്ടാം ക്ലാസിന് - 800 രൂപ
* ഒമ്പത്, 10 ക്ലാസുകൾക്ക് - പ്രതിവർഷം 1000 രൂപ

ഈ രേഖകൾ ആവശ്യമാണ്:

ഈ സ്കീമിൻ്റെ പ്രയോജനം ലഭിക്കുന്നതിന്, നിങ്ങളുടെ പക്കൽ ചില രേഖകൾ ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്. ഇതിൽ ആധാർ കാർഡ്, റേഷൻ കാർഡ്, ജനന സർട്ടിഫിക്കറ്റ്, മാതാപിതാക്കളുടെ തിരിച്ചറിയൽ കാർഡ്, വരുമാന സർട്ടിഫിക്കറ്റ്, റസിഡൻസ് സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക് വിശദാംശങ്ങൾ, പാസ്‌പോർട്ട് സൈസ് ഫോട്ടോ തുടങ്ങിയവ ഉൾപ്പെടുന്നു.

സ്കീം എങ്ങനെ പ്രയോജനപ്പെടുത്താം?

ഓൺലൈനായും ഓഫ്‌ലൈനായും നിങ്ങൾക്ക് ഈ സ്കീമിന് അപേക്ഷിക്കാം. ഓഫ്‌ലൈനായി, അടുത്തുള്ള അംഗൻവാടികളും ആരോഗ്യ സേവന കേന്ദ്രങ്ങളും സന്ദർശിച്ച് നിങ്ങൾക്ക് ഫോം പൂരിപ്പിച്ച് നൽകാം. ഗ്രാമീണ, നഗര ഗുണഭോക്താക്കൾക്കുള്ള ഫോമുകൾ വ്യത്യസ്തമാണ്.

ആർക്കൊക്കെ ഈ പദ്ധതി പ്രയോജനപ്പെടുത്താം?

ഇന്ത്യയിൽ സ്ഥിരതാമസക്കാർക്ക് മാത്രമേ ഈ പദ്ധതിക്ക് അപേക്ഷിക്കാൻ കഴിയൂ.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്കാണ് അർഹത.
1997 ഓഗസ്റ്റ് 15-നോ അതിനുശേഷമോ ജനിച്ച പെൺകുട്ടിയായിരിക്കണം.
ഒരു കുടുംബത്തിലെ രണ്ട് പെൺകുട്ടികൾക്ക് മാത്രമേ ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കൂ.

Keywords:  News, Top-Headlines, News-Malayalam-News, National, National-News, Lifestyle, Lifestyle-News, Govt Scheme, Samridhi Yojana, All about Balika Samridhi Yojana.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia