Clerk suspended | കോലം കത്തിക്കുമ്പോൾ രാവണന്റെ 10 തലയും കത്തിയില്ല! കോർപറേഷൻ ക്ലർകിനെ സസ്‌പെൻഡ് ചെയ്‌തു

 


ADVERTISEMENT

ധംതാരി: (www.kvartha.com) ദസറ ആഘോഷത്തിനിടെ രാവണന്റെ പ്രതിമയുടെ 10 തലകളും കത്താത്തതിനെ തുടർന്ന് ഛത്തീസ്ഗഡിലെ ധംതാരി തദ്ദേശ സ്ഥാപനത്തിലെ ജീവനക്കാരനെ സസ്‌പെൻഡ് ചെയ്യുകയും നാല് ഉദ്യോഗസ്ഥർക്ക് കാരണം കാണിക്കൽ നോടീസ് നൽകുകയും ചെയ്തു. ഒക്‌ടോബർ അഞ്ചിന് ധംതാരിയിലെ രാംലീല മൈതാനിയിൽ നടന്ന പരിപാടിയിൽ രാവണന്റെ തലകൾ കത്താതിരിക്കുകയും എന്നാൽ ശരീരം ചാരമായി മാറുകയും ചെയ്തതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു.
  
Clerk suspended | കോലം കത്തിക്കുമ്പോൾ രാവണന്റെ 10 തലയും കത്തിയില്ല! കോർപറേഷൻ ക്ലർകിനെ സസ്‌പെൻഡ് ചെയ്‌തു

ദസറ അല്ലെങ്കിൽ വിജയദശമി വാർഷിക ദുർഗാ പൂജ ഉത്സവത്തിന്റെ അവസാനയാണ് നടക്കുന്നത്, അതിൽ തിന്മയുടെ മേൽ നന്മയുടെ വിജയത്തിന്റെ പ്രതീകമായി രാജ്യത്തുടനീളം രാവണന്റെ പ്രതിമകൾ കത്തിക്കുന്നു. ധംതാരിയിൽ പ്രാദേശിക തദ്ദേശ സ്ഥാപനമാണ് രാവണന്റെ കോലം കത്തിക്കുന്ന പരിപാടി സംഘടിപ്പിച്ചത്. രാവണന്റെ പ്രതിമ നിർമിക്കുന്നതിൽ അശ്രദ്ധ കാണിച്ചതിന് ക്ലർക് രാജേന്ദ്ര യാദവിനെ സസ്‌പെൻഡ് ചെയ്യാൻ ഉത്തരവിട്ടതായി ധംതാരി മുനിസിപൽ കോർപറേഷൻ (DMC) അറിയിച്ചു.


2022 ലെ ദസറ ആഘോഷത്തിനായി രാവണന്റെ പ്രതിമ നിർമിക്കുന്നതിൽ അസിസ്റ്റന്റ് ഗ്രേഡ്-3 രാജേന്ദ്ര യാദവ്, ഡിഎംസിയുടെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്തുന്ന ഗുരുതരമായ അനാസ്ഥയാണ് കാണിച്ചതെന്ന് ഉത്തരവിൽ പറയുന്നു. യാദവിനെ സസ്‌പെൻഡ് ചെയ്‌തതിന് ശേഷം മറ്റൊരു ജീവനക്കാരനായ സമർത് രൺസിങ്ങിന് ചുമതല നൽകിയതായി ഡിഎംസി എക്‌സിക്യൂടീവ് എൻജിനീയർ രാജേഷ് പദംവാർ പറഞ്ഞു.

കൂടാതെ, അസിസ്റ്റന്റ് എൻജിനീയർ വിജയ് മെഹ്‌റ, സബ് എൻജിനീയർമാരായ ലോമസ് ദേവാങ്കൻ, കമലേഷ് താക്കൂർ, കംത നാഗേന്ദ്ര എന്നിവർക്ക് ഡിഎംസി കാരണം കാണിക്കൽ നോടീസ് നൽകിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് മറുപടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിമയുടെ പത്ത് തലകൾ കത്തിക്കരിയാത്തത്‍ ഇത് ശരിയായി നിർമിക്കാത്തത് കൊണ്ടാണെന്നാണ് സൂചിപ്പിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Desk Delta
Desk Delta

154168 Articles

Tags

Share this story

wellfitindia