'അലിഗഢിനെ ഹരിഗഢ് എന്നാക്കി മാറ്റണം; സർകാറിന് ഹർജി നൽകി ജില്ലാ പഞ്ചായത്ത്
Aug 17, 2021, 21:44 IST
ADVERTISEMENT
അലിഗഢ്: (www.kvartha.com 17.08.2021) അലിഗഢിന്റെ പേര് മാറ്റണമെന്ന് യു പി സർകാറിന് ജില്ലാ പഞ്ചായത്തിന്റെ നിര്‍ദേശം. ഹരിഗഢ് എന്ന് മാറ്റാനാണ് ജില്ലാ പഞ്ചായത്ത് നിര്‍ദേശിച്ചത്. പേരുമാറ്റം സംസ്ഥാന സര്‍കാര്‍ അംഗീകരിച്ചാല്‍ അലിഗഢ്, ഹരിഗഢ് എന്നായി മാറും. തിങ്കളാഴ്ചയാണ് പുതുതായി അധികാരമേറ്റ ജില്ലാ പഞ്ചായത്ത് ഭരണസമിതി പേരുമാറ്റ പ്രമേയം അംഗീകരിച്ചത്. ജില്ലാ പഞ്ചായത്ത് പ്രമേയം പാസാക്കിയെന്നും സംസ്ഥാന സര്‍കാറിന് സമര്‍പിച്ചെന്നും ചെയര്‍മാന്‍ വിജയ് സിങ് പറഞ്ഞു.
ക്ഷത്രിയമഹാസഭയാണ് അലിഗഢിന്റെ പേര് ഹരിഗഢ് എന്ന് മാറ്റണമെന്ന് ജില്ലാ പഞ്ചായത്തിന് അപേക്ഷ നല്‍കിയത്. സംസ്ഥാന സര്‍കാറാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. ഫിറോസാബാദിന്റെ പേര് മാറ്റണമെന്നും നിര്‍ദേശമുണ്ടായിരുന്നു. നേരത്തെ അലഹാബാദിന്റെ പേര് മാറ്റി പ്രഗ്യാരാജ് എന്നാക്കിയിരുന്നു.
Keywords: News, Uttar Pradesh, National, India, Government, Aligarh, Harigarh, Zila panchayat, UP Govt, Aligarh to Harigarh: Zila panchayat unanimously passes resolution to rename district, sends proposal to UP Govt.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

