Holi | ഹോളിക്ക് മുന്നോടിയായി ഉത്തർപ്രദേശിൽ ചില മസ്ജിദുകൾ ടാർപോളിൻ കൊണ്ട് മൂടി; നിറങ്ങള്‍ വാരിയെറിയാതിരിക്കാനെന്ന് അധികൃതർ; ഡ്രോൺ ക്യാമറകളുടെ നിരീക്ഷണവും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അലിഗഡ്: (www.kvartha.com) ഉത്തർപ്രദേശിലെ അലിഗഢ് ജില്ലയിൽ ഹോളി പ്രമാണിച്ച് ആറ് മുസ്ലിം പള്ളികൾ ടാർപോളിൻ കൊണ്ട് മൂടി. ഡെഹ്‌ലി ഗേറ്റ്, ബന്നാ ദേവി, കോട്‌വാലി പ്രദേശങ്ങളിലാണ് ഈ പള്ളികൾ. രാഷ്ട്രീയ സ്വയംസേവക സംഘം സംഘടിപ്പിക്കുന്ന ഘോഷയാത്രയും പരിപാടികളും കണക്കിലെടുത്താണ് അബ്ദുൽ കരീം സ്‌ക്വയർ മുതൽ ഡെഹ്‌ലി ഗേറ്റ് സ്‌ക്വയർ വരെയുള്ള നിരവധി പള്ളികൾ ഭരണകൂടത്തിന്റെ നിർദേശ പ്രകാരം മൂടിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പള്ളിയിലേക്ക് ആരും നിറങ്ങളും മറ്റും വാരി എറിയാതിരിക്കാനാണ് ഈ സംരക്ഷണമെന്ന് അധികൃതർ അറിയിച്ചു. ഹോളി ദിനത്തിൽ സാമൂഹിക വിരുദ്ധരുടെ പേരിൽ ഒരു തരത്തിലുള്ള സംഘർഷാവസ്ഥയും ഉണ്ടാകരുത് എന്നതിനാലാണ് ഇത്തരം നടപടികൾ സ്വീകരിച്ചിരിക്കുന്നത്. ഹൽവായാൻ മസ്ജിദിൽ കഴിഞ്ഞ അഞ്ച് വർഷമായി ടാർപോളിൻ കൊണ്ട് മൂടിവരുന്നുണ്ട്. എന്നാൽ മറ്റ് മസ്ജിദുകളിൽ ഇതാദ്യമായാണ് ഇത്തരമൊരു നടപടി.

Holi | ഹോളിക്ക് മുന്നോടിയായി ഉത്തർപ്രദേശിൽ ചില മസ്ജിദുകൾ ടാർപോളിൻ കൊണ്ട് മൂടി; നിറങ്ങള്‍ വാരിയെറിയാതിരിക്കാനെന്ന് അധികൃതർ; ഡ്രോൺ ക്യാമറകളുടെ നിരീക്ഷണവും

ഹോളി, ബറാഅത്ത് പ്രമാണിച്ച് നഗരത്തിൽ കാൽനടയായി പട്രോളിംഗ് നടത്തി സുരക്ഷാ സംവിധാനം നിയന്ത്രിക്കാൻ കീഴുദ്യോഗസ്ഥർക്ക് എസ്എസ്പി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. നഗരത്തിലെ സെൻസിറ്റീവ് ഏരിയകളും തിരക്കേറിയ പ്രദേശങ്ങളും ഡ്രോൺ ക്യാമറകൾ നിരീക്ഷിച്ച് വരികയാണ്.

Keywodrs:  National, News, Mosque, Holi, Drone, Media, Report, Politics, Masjid, Top-Headlines, Dehli Gate, Banna Devi, Kotwali,  Aligarh Mosque Covered Ahead Of Holi To Ensure It Is Not Smeared With Colour.
Aster mims 04/11/2022 < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia