'അവള്‍ എല്ലാ ദിവസവും കുളിക്കുന്നില്ല'; വിവാഹമോചനം വേണമെന്ന് ഭര്‍ത്താവ്; ബന്ധം സംരക്ഷിക്കാന്‍ സഹായിക്കണമെന്ന് ഭാര്യ
Sep 25, 2021, 20:00 IST
ലക്‌നൗ: (www.kvartha.com 25.09.2021) ഭാര്യ എല്ലാ ദിവസവും കുളിക്കുന്നില്ലെന്നാരോപിച്ച് വിവാഹമോചനം തേടി ഭര്‍ത്താവ്. ഉത്തര്‍പ്രദേശിലെ അലിഗഡിലാണ് വിചിത്ര സംഭവം. ഈ വിവരം പുറത്തു വന്നത്ത് വിവാഹ ബന്ധം സംരക്ഷിക്കാന്‍ സഹായിക്കണമെന്ന ആവശ്യവുമായി ഭാര്യ വനിതാ സംരക്ഷണ സെലില്‍ സഹായം തേടിയപ്പോഴാണ്.
ഭര്‍ത്താവ് മുത്വലാഖ് നല്‍കിയെന്ന് എഴുതി തയ്യാറാക്കിയ പരാതിയുമായാണ് യുവതി വനിതാ സംരക്ഷണ സെലില്‍ എത്തിയത്. മുത്വലാഖ് നേടുന്നതിന് കാരണമായി യുവാവ് ചൂണ്ടിക്കാണിച്ചത് ഭാര്യ ദിവസവും കുളിക്കുന്നില്ലെന്നായിരുന്നുവെന്നും പരാതിയില്‍ യുവതി പറയുന്നു.
യുവതിയുടെ പരാതിയെ തുടര്‍ന്ന് ഭര്‍ത്താവുമായി ബന്ധപ്പെട്ട വനിതാ സംരക്ഷണ സെലില്ലുള്ളവരോടും ഇതു തന്നെയായിരുന്നു ഭര്‍ത്താവ് ആവര്‍ത്തിച്ചത്. ദിവസേന കുളിക്കുന്നത് സംബന്ധിച്ച് ഭാര്യയുമായി നിരന്തരമായി വാക്ക് തര്‍ക്കമുണ്ടാകുന്നുവെന്നും ഇത് കുടുംബത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നുവെന്നുമാണ് യുവാവ് ആരോപിക്കുന്നത്.
തുടര്‍ന്ന് നിയമപരമായി വിവാഹമോചനം ലഭിക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവും വനിതാ സംരക്ഷണ സെലില്‍ പരാതി എഴുതി നല്‍കി. എന്നാല്‍ ഭര്‍ത്താവിനൊപ്പം ജീവിക്കാനാണ് താല്‍പര്യമെന്ന് യുവതി വിശദമാക്കിയതായി സെലിന്റെ ചുമതലയിലുള്ള അധികൃതര്‍ പ്രതികരിക്കുന്നത്. ഇതോടെ ദമ്പതികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും കൗണ്‍സിലിംഗ് നല്‍കുകയാണ് വനിതാ സംരക്ഷണ സെല്‍.
ക്വാര്‍സി ഗ്രാമവാസിയായ യുവതിയും ചാന്ദൗസ് ഗ്രാമവാസിയായ യുവാവും രണ്ട് വര്‍ഷം മുന്‍പാണ് വിവാഹിതരായത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് 1 വയസ് പ്രായമുള്ള കുട്ടിയുമുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.