Request | 'മകള്‍ റാഹയുടെ ചിത്രം പകര്‍ത്തരുത്'; പാപരാസികളോട് അഭ്യര്‍ഥിച്ച് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും
Jan 8, 2023, 16:19 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com) മകള്‍ റാഹയുടെ ചിത്രം പകര്‍ത്തരുതെന്ന് പാപരാസികളോട് അഭ്യര്‍ഥിച്ച് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. മുംബൈയില്‍ ഒരു ചടങ്ങിന് എത്തിയപ്പോഴാണ് താരദമ്പതികള്‍ പാപരാസികളോട് ഇക്കാര്യം പറഞ്ഞത്. തുടര്‍ന്ന് തങ്ങളുടെ ഫോണില്‍ നിന്നും റാഹയുടെ ചിത്രം പാപരാസികള്‍ക്ക് ദമ്പതികള്‍ കാണിച്ചു കൊടുത്തു. പിന്നീട് ഇവര്‍ക്ക് കഴിക്കാന്‍ സ്‌നാക്‌സും മറ്റും വാങ്ങി നല്‍കിയാണ് ദമ്പതികള്‍ യാത്ര പറഞ്ഞത്.
അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 2022 ഏപ്രില്‍ 14 നായിരുന്നു ബോളിവുഡിന്റെ പ്രിയ താരജോഡികളായ ആലിയയും രണ്‍ബീറും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ തങ്ങള്‍ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണെന്ന് ആലിയ ആരാധകരെ അറിയിച്ചിരുന്നു. ശേഷം നവംബര്‍ ആറിന് ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് ജനിക്കുകയും ചെയ്തു.
മകള്‍ പിറന്ന സന്തോഷവാര്‍ത്തയും ആലിയ തന്നെയാണ് ആരാധകരുമായി പങ്കുവച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ആ സന്തോഷം താരം പങ്കുവച്ചത്. 'ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ വാര്‍ത്ത. ഞങ്ങളുടെ കുഞ്ഞ് എത്തിയിരിക്കുന്നു. അവള്‍ വളരെ മനോഹരിയാണ്. ഞങ്ങളുടെ ഹൃദയം സ്നേഹം കൊണ്ട് നിറഞ്ഞിരിക്കുന്നു. അനുഗ്രഹീതരായ മാതാപിതാക്കളായി ഞങ്ങള്‍ മാറി. സ്നേഹം മാത്രം'- ആലിയ കുറിച്ചു.
ആലിയയുടെ തൊട്ടടുത്ത് രണ്‍ബീര്‍ കപൂര്‍ മകളെ എടുത്തുകൊണ്ട് നില്‍ക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് ആലിയ മകളുടെ പേര് 'റാഹ' എന്നാണെന്ന് വെളിപ്പെടുത്തിയത്. മകളുടെ മുഖം വ്യക്തമാക്കാത്ത ചിത്രമാണ് ആലിയ പങ്കുവച്ചത്. കുഞ്ഞിന്റെ മുത്തശ്ശിയാണ് പേര് നിര്‍ദേശിച്ചതെന്നും ആലിയ പോസ്റ്റില്‍ കുറിച്ചിരുന്നു.
Keywords: News,National,India,Mumbai,Entertainment,Lifestyle & Fashion,Actress,Actor, instagram, Social-Media,Daughter,Latest-News,Bollywood, Alia Bhatt And Ranbir Kapoor Request Paparazzi Not To Click Pics Of Daughter Raha
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

