Govt Alert! | ഐഫോൺ, ഐപാഡ് ഉപയോക്താക്കൾ ശ്രദ്ധിക്കുക: നിങ്ങളുടെ ഉപകരണം അപകടത്തിലാണ്! സർക്കാറിന്റെ പ്രധാനപ്പെട്ട മുന്നറിയിപ്പ്; സംരക്ഷിക്കാം ഇക്കാര്യങ്ങൾ അറിയുക

 


ന്യൂഡെൽഹി: (KVARTHA) ഐഫോൺ, ഐപാഡ് ഉപയോക്താക്കൾക്ക് സർക്കാർ വളരെ പ്രധാനപ്പെട്ട മുന്നറിയിപ്പ് നൽകി. ഉപകരണ ഉപയോക്താക്കളുടെ സുരക്ഷയെ സംബന്ധിച്ചുള്ളതാണ് ഈ മുന്നറിയിപ്പ്. ഐഫോണിൻ്റെയും ഐപാഡിൻ്റെയും ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ നിരവധി പിഴവുകളുണ്ടെന്നും അത് ഹാക്കർമാർ മുതലെടുക്കുമെന്നും ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In) മുന്നറിയിപ്പിൽ പറയുന്നു. ഐഫോണിലും ഐപാഡിലുമുള്ള വിവരങ്ങൾ, കോഡുകൾ അല്ലെങ്കിൽ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ അപകടത്തിലാണെന്നാണ് ഇതിനർത്ഥം.

Govt Alert! | ഐഫോൺ, ഐപാഡ് ഉപയോക്താക്കൾ ശ്രദ്ധിക്കുക: നിങ്ങളുടെ ഉപകരണം അപകടത്തിലാണ്! സർക്കാറിന്റെ പ്രധാനപ്പെട്ട മുന്നറിയിപ്പ്; സംരക്ഷിക്കാം ഇക്കാര്യങ്ങൾ അറിയുക

ഈ ഉപകരണങ്ങളിൽ സാങ്കേതിക തകരാർ

ഐഫോൺ 8, ഐഫോൺ 8 പ്ലസ്, ഐഫോൺ എക്‌സ്, ഐപാഡ് അഞ്ചാം ജനറേഷൻ, ഐപാഡ് പ്രോ 9.7 ഇഞ്ച്, ഐപാഡ് പ്രോ 12.9 ഇഞ്ച് ഒന്നാം ജനറേഷൻ എന്നീ 16.7.6-ന് മുമ്പുള്ള പതിപ്പിലാണ് ഈ സുരക്ഷാ പ്രശ്‌നമെന്ന് റിപ്പോർട്ടിൽ പറയുന്നു. കൂടാതെ പതിപ്പ് വി17.4-ന് മുമ്പുള്ള,ഐഫോൺ എക്‌സ് എസും പുതിയതും, ഐപാഡ് പ്രോ 12.9 ഇഞ്ച് രണ്ടാം ജനറേഷനും പുതിയതും, ഐപാഡ് പ്രോ 10.5 ഇഞ്ച്, ഐപാഡ് പ്രോ 11 ഇഞ്ച് ഒന്നാം ജനറേഷനും പുതിയതും, ഐപാഡ് എയർ മൂന്നാം ജനറേഷനും പുതിയതും, ഐപാഡ് ആറാം ജനറേഷനും പുതിയതും, ഐപാഡ് മിനി അഞ്ചാം ജനറേഷനും പുതിയതുമായ ഉപകരണങ്ങളെയും ഇത് ബാധിക്കും.

എങ്ങനെ സംരക്ഷിക്കാം?

* സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ് ചെയ്യുക: നിങ്ങളുടെ ഐഫോൺ, ഐപാഡ് ഉപകരണങ്ങൾ ഏറ്റവും പുതിയ പതിപ്പുകളിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. സുരക്ഷാ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് നിർമ്മാതാക്കൾ പതിവായി സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റുകൾ പുറത്തിറക്കുന്നു, അതിനാൽ പതിവായി അപ്‌ഡേറ്റുകൾ പരിശോധിച്ച് ഇൻസ്റ്റാൾ ചെയ്യുക.

* സുരക്ഷാ പാച്ചുകൾ ഇൻസ്റ്റാൾ ചെയ്യുക: സിഇആർടി-ഇൻ റിപ്പോർട്ട് ചെയ്ത പിഴവുകൾ പരിഹരിക്കാൻ ആപ്പിൾ നൽകിയ സുരക്ഷാ പാച്ചുകൾ അപ്‌ഡേറ്റ് ചെയ്യുകയും ഇൻസ്റ്റാൾ ചെയ്യുകയും ചെയ്യുക.

* സുരക്ഷിതമായ കണക്ഷനുകൾ മാത്രം ഉപയോഗിക്കുക: പൊതു വൈഫൈ നെറ്റ്‌വർക്കുകളോ സുരക്ഷിതമല്ലാത്ത കണക്ഷനുകളോ ഉപയോഗിക്കരുത്. ഇതിൽ അപകടമുണ്ട്.

* അധിക സുരക്ഷയ്ക്കായി ടു ഫാക്ടർ ഓതന്റിക്കേഷൻ (Two-Factor Authentication) ഉപയോഗിക്കുക

* ഡൗൺലോഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക: ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്ന് മാത്രം ഏതെങ്കിലും ആപ്പ് അല്ലെങ്കിൽ സോഫ്റ്റ്‌വെയർ ഡൗൺലോഡ് ചെയ്യുക.

* നിങ്ങളുടെ ഡാറ്റയുടെ ബാക്കപ്പ് സൂക്ഷിക്കുക: നിങ്ങളുടെ ഡാറ്റ പസംരക്ഷിക്കുന്നതിന്, അത് പതിവായി ബാക്കപ്പ് ചെയ്യുക.

* ജാഗ്രത പാലിക്കുക: സുരക്ഷാ മുന്നറിയിപ്പുകളിൽ ജാഗ്രരൂരായിരിക്കുക. സിഇആർടി അല്ലെങ്കിൽ ആപ്പിൾ സുരക്ഷാ അറിയിപ്പ് നൽകുമ്പോഴെല്ലാം അത് ഗൗരവമായി എടുക്കുക.

Keywords: News, National, New Delhi, Apple iPhone, iPad, Indian Computer Emergency Response Team CERT-In, Cyber Alert,  Alert! High severity warning for Apple iPhone and iPad users. Follow these 6 steps to protect your device.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia