മദ്യപിച്ച് പരാക്രമം കാട്ടിയ ഭര്‍ത്താവിനെ യുവതി വെട്ടിക്കൊലപ്പെടുത്തി

 


ഹൈദരാബാദ്: (www.kvartha.com 22.09.15) മദ്യപിച്ച് പരാക്രമം കാട്ടിയ ഭര്‍ത്താവിനെ യുവതി വെട്ടിക്കൊലപ്പെടുത്തി. ആന്ധ്രപ്രദേശിലെ കുന്ദേരു ജില്ലയില്‍ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ബലിജ രുദ്രപ്പ എന്ന 35 കാരനാണ് ഭാര്യ ശകുന്തളമ്മ(31)യുടെ വെട്ടേറ്റ് മരിച്ചത്.

സ്ഥിരം മദ്യപിച്ച് വീട്ടിലെത്തുന്ന ഇയാള്‍ ഭാര്യയെ മര്‍ദ്ദിക്കുക പതിവായിരുന്നു എന്നാണ് അയല്‍ക്കാര്‍ പറയുന്നത്. അനന്ത്പൂര്‍ ടൗണിന് സമീപത്തുള്ള ഉദിരിപികൊണ്ടയിലാണ് ഇരുവരും താമസിച്ചിരുന്നത്. പത്ത് വര്‍ഷം മുമ്പ് വിവാഹിതരായ  ഇരുവര്‍ക്കും മൂന്നുവയസ്സും ആറ് മാസവും പ്രായമുള്ള രണ്ട് മക്കളുണ്ട്. ഗ്രാമത്തിലെ വയലുകളില്‍ പണിയെടുത്താണ് ഇവര്‍ ജീവിച്ചിരുന്നത്.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെയാണ്.  തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30
മദ്യപിച്ച് പരാക്രമം കാട്ടിയ ഭര്‍ത്താവിനെ യുവതി വെട്ടിക്കൊലപ്പെടുത്തി
മണിയോടെ മദ്യപിച്ച് ലക്കുകെട്ട് വന്ന രുദ്രപ്പ ശകുന്തളമ്മയെ മര്‍ദ്ദിക്കാന്‍ തുടങ്ങി. ഒടുവില്‍ രുദ്രപ്പന്റെ മര്‍ദനം സഹിക്കാതായപ്പോള്‍ അരിശം മൂത്ത ശകുന്തളമ്മ അവിടെക്കിടന്ന മഴുവെടുത്ത് രുദ്രപ്പയെ വെട്ടുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ രുദ്രപ്പ  മരിച്ചു.

 മരണം സ്ഥിരീകരിച്ചതോടെ ശകുന്തളാമ്മ രണ്ട് മക്കളെയും കൂട്ടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത കുന്ദേരു പോലീസ്  ഇവരെ കണ്ടെത്താന്‍ ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia