Akshay Kumar | ഒരു പാസ്‌പോര്‍ടില്‍ എന്തിരിക്കുന്നു, ആത്മാവും മനസ്സും ഹൃദയവും ഇന്‍ഡ്യനായിരിക്കുക എന്നതാണ് പ്രധാനം; തുടര്‍ചയായി സിനിമകള്‍ പരാജയപ്പെട്ടതിനാലാണ് കാനഡ പൗരത്വം സ്വീകരിക്കേണ്ടി വന്നതെന്നും ബോളിവുഡ് താരം അക്ഷയ് കുമാര്‍
Oct 12, 2023, 16:42 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (KVARTHA) കാനഡ പൗരത്വം സ്വീകരിക്കേണ്ടി വന്നതിനെ ന്യായീകരിച്ച് ബോളിവുഡ് താരം അക്ഷയ് കുമാര്‍. തുടര്‍ചയായി സിനിമകള്‍ പരാജയപ്പെട്ടതിനാലാണ് തനിക്ക് കാനഡ പൗരത്വം സ്വീകരിക്കേണ്ടി വന്നതെന്ന് പറഞ്ഞ താരം ഒരു പാസ്‌പോര്‍ടില്‍ എന്തിരിക്കുന്നു എന്നും ആത്മാവും മനസ്സും ഹൃദയവും ഇന്‍ഡ്യനായിരിക്കുക എന്നതാണ് പ്രധാനമെന്നും വ്യക്തമാക്കി.
എന്റെ സിനിമകളൊന്നും ശരിയാകാതെ വരികയും 13, 14 ചിത്രങ്ങള്‍ തുടര്‍ചയായി പരാജയപ്പെടുകയും ചെയ്തതോടെയാണ് ഞാന്‍ കനേഡിയനായി മാറിയത്. ആ സമയത്താണ് കാനഡയില്‍ താമസിക്കുന്ന എന്റെ സുഹൃത്ത് എന്നെ അങ്ങോട്ടേക്ക് ക്ഷണിക്കുന്നത്. അവിടെ നമുക്ക് ഒരുമിച്ച് കാര്‍ഗോ ബിസിനസ് ചെയ്യാമെന്നും സുഹൃത്ത് പറഞ്ഞു. എന്റെ സിനിമകളെല്ലാം തുടര്‍ചയായി പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന സമയം. ഒരു മനുഷ്യന്‍ എവിടെ ജീവിച്ചാലും ജോലി ചെയ്യണമല്ലോ. അതുകൊണ്ട് ഞാന്‍ അവിടേക്കു പോകാന്‍ തീരുമാനിച്ചു.
ടൊറന്റോയില്‍ ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ കാനഡ പാസ്‌പോര്‍ട് ലഭിച്ചു. ആ സമയത്ത് രണ്ടു സിനിമികള്‍ കൂടി റിലീസ് ചെയ്യാനുണ്ടായിരുന്നു. ആ രണ്ടു സിനിമകളും സൂപര്‍ ഹിറ്റായി. അതോടെയാണ് ഞാന്‍ തിരിച്ച് ഇന്‍ഡ്യയിലേക്കു വരുന്നത്. തുടര്‍ന്ന് എനിക്ക് കൈനിറയെ സിനിമകള്‍ ലഭിച്ചു. എന്നാല്‍ ഒരു യാത്രാ രേഖയെടുത്തുവച്ച് ആളുകള്‍ ഇത്തരത്തില്‍ പ്രശ്‌നമുണ്ടാക്കുമെന്നു കരുതിയില്ല. ഞാനിവിടെ നികുതി നല്‍കുന്നുണ്ട്, ഒരുപക്ഷേ, ഏറ്റവും ഉയര്‍ന്ന നികുതിദായകരില്‍ ഒരാളാണ് ഞാന്‍ എന്നും താരം വ്യക്തമാക്കുന്നു.
Keywords: Akshay Kumar reveals why he got Canadian citizenship in the first place: 'My films weren't doing well, I gave 14 flops', Mumbai, News, Akshay Kumar, Bollywood Actor, Controversy, Passport, Tax, Criticism, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

