ന്യൂ ഡല്‍ഹി: അജ്മീര്‍ ദര്‍ഗ സ്‌ഫോടനക്കേസില്‍ പ്രതിയും മലയാളിയുമായ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സുരേഷ് നായരെ ഇനിയും കണ്ടെത്താനായില്ല. ഇയാളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് സ്‌ഫോടക കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി രണ്ടുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. സംജോത എക്‌സ്പ്രസ്, മക്കാ മസ്ജിദ്, മൊദാസ സ്‌ഫോടനക്കേസുകളില്‍ പിടികിട്ടാപ്പുള്ളികളില്‍ നാലുപേരില്‍ ഒരാളാണ് സുരേഷ് നായര്‍.
രാജ്യത്ത് തീവ്ര ഹൈന്ദവ സംഘടനകള്‍ നടത്തിയ വിവിധ സ്‌ഫോടനക്കേസുകളില്‍ പിടികിട്ടാപ്പുള്ളികളായ സന്ദീപ് ഡാംഗെ, രാംജി കല്‍സാംഗ്രെ എന്ന രാമചന്ദ്ര, അമിത് എന്ന അശോക്, മേഹുല്‍ എന്ന മഹേഷ് ഭായ് എന്നിവരാണു സുരേഷ് നായര്‍ക്കൊപ്പം ഇനാം പ്രഖ്യാപിക്കപ്പെട്ട മറ്റു നാലുപേര്‍. ഇതില്‍ സന്ദീപ് ഡാംഗെ, രാംജി കല്‍സാംഗ്രെ എന്നിവര്‍ക്കു നേരത്തേ അഞ്ചുലക്ഷം രൂപ വീതമാണ് ഇനാം പ്രഖ്യാപിച്ചതെങ്കില്‍ 10 ലക്ഷം രൂപയായി ഉയര്‍ത്തിയിരിക്കയാണ്.
2007 ഒക്ടോബര്‍ 11ന് നടന്ന സ്‌ഫോടനത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെടുകയും 15 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ട, സ്‌ഫോടനക്കേസുകളിലെ പ്രതിയും ആര്‍.എസ്.എസ് പ്രചാരകനുമായ സുനില്‍ ജോഷിയില്‍നിന്ന് 2007 ഒക്ടോബര്‍ 10ന് ബോംബ് വാങ്ങി അജ്മീരിലെത്തിച്ചതും ദര്‍ഗയ്ക്കുള്ളില്‍ സ്ഥാപിച്ചതും സുരേഷ് നായര്‍, മേഹുല്‍, ഭാവേഷ് പട്ടേല്‍ എന്നിവര്‍ ചേര്‍ന്നാണെന്നു കേസന്വേഷിച്ച രാജസ്ഥാന്‍ എ.ടി.എസും ദേശീയ അന്വേഷണ ഏജന്‍സിയും കണ്െടത്തിയിരുന്നു. സ്‌ഫോടനങ്ങളുടെ വിവരം പുറത്താവാതിരിക്കാന്‍ സുനില്‍ ജോഷിയെ കൊലപ്പെടുത്തിയ കേസിലും മേഹുല്‍ പ്രതിയാണ്.
ഗുജറാത്തില്‍ സ്ഥിരതാമസക്കാരനായ സുരേഷ് നായര്‍ പോലിസ് അന്വേഷിച്ചതിനെ തുടര്‍ന്ന് ഒളിവില്‍പ്പോവുകയായിരുന്നു. സുരേഷ് നായരെക്കുറിച്ചു വിവരം ലഭിക്കുന്നവര്‍ ഡല്‍ഹിയിലും ഹൈദരാബാദിലുമുള്ള കണ്‍ട്രോള്‍ റൂമിലോ ഡല്‍ഹി ജസോലയിലുള്ള ദേശീയ അന്വേഷണ ഏജന്‍സി ആസ്ഥാനത്തോ വിവരം നല്‍കണമെന്ന് ദേശീയ അന്വേഷണ ഏജന്‍സി പുറപ്പെടിവിച്ച പരസ്യത്തില്‍ ഉണ്ട്. ഇതിനായി 9654447345, 9654446146, 9868815026, 01140623805, 01129947037, 04027764488 എന്നീ ഫോണ്‍ നമ്പറുകളും assistance.nia@gav.in എന്ന ഇമെയില്‍ വിലാസവും നല്‍കിയിട്ടുണ്ട്. അഞ്ചടി ഏഴിഞ്ച് ഉയരം, ഒത്തശരീരം, നീണ്ട മുഖം, വെളുത്ത നിറം, ഏകദേശം 36 വയസ്സ് എന്നിങ്ങനെ സുരേഷ് നായരുടെ വിവരങ്ങളും ഫോട്ടോയും പരസ്യത്തിലുണ്ട്.

Keywords: Ajmer bomb blast, Suresh Nair, NIA, New Delhi
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.