SWISS-TOWER 24/07/2023

Ajith Kumar | ശസ്ത്രക്രിയ കഴിഞ്ഞ നടന്‍ അജിത്ത് ആരോഗ്യം വീണ്ടെടുത്തു; 'വിഡാ മുയര്‍ച്ചി' ചിത്രീകരണത്തിനായി അസര്‍ബെയ്ജാനിലേക്ക് പോകാന്‍ ഒരുങ്ങുന്നു

 


ADVERTISEMENT

ചെന്നൈ: (KVARTHA) ചെവിയുടെ താഴ്ഭാഗത്തുണ്ടായ നീര്‍ക്കെട്ടിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം നടന്‍ അജിത്തിന് ശസ്ത്രക്രിയ നടത്തിയത്. അപോളോ ആശുപത്രിയില്‍ നിന്ന് ശസ്ത്രക്രിയ കഴിഞ്ഞുവെന്നും ആരോഗ്യാവസ്ഥയില്‍ ആശങ്കപ്പെടാനില്ലെന്നും നടനുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ, മഗിഴ് തിരുമേനി സംവിധാനം നിര്‍വഹിക്കുന്ന വിഡാ മുയര്‍ച്ചിയുടെ ചിത്രീകരണത്തിനായി താരം വൈകാതെ എത്തുമെന്നാണ് വിവരം. വിഡാ മുയര്‍ച്ചി എന്ന വരാനിരിക്കുന്ന പുതുചിത്രത്തിന്റെ ചിത്രീകരണത്തിനായി അജിത്ത് അസര്‍ബെയ്ജാനിലേക്ക് പോകാന്‍ ഒരുങ്ങിയിരിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപോര്‍ട്.

സിനിമയുടെ 70 ശതമാനം പൂര്‍ത്തിയായെന്നും ഇനി 30 ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളതെന്നുമാണ് അടുത്തിടെയുണ്ടായ റിപോര്‍ട്. അസെര്‍ബെയ്ജാനിലെ ചിത്രീകരണത്തില്‍ പ്രധാനപ്പെട്ട ഒരു ഭാഗം അടുത്തിടെ പൂര്‍ത്തിയായിരുന്നു. എന്നാല്‍ പ്രധാന താരങ്ങളുടെ രംഗങ്ങളടക്കം ചിത്രീകരിക്കാന്‍ ബാക്കിയുണ്ടെന്നും റിപോര്‍ടുണ്ട്. തൃഷയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

Ajith Kumar | ശസ്ത്രക്രിയ കഴിഞ്ഞ നടന്‍ അജിത്ത് ആരോഗ്യം വീണ്ടെടുത്തു; 'വിഡാ മുയര്‍ച്ചി' ചിത്രീകരണത്തിനായി അസര്‍ബെയ്ജാനിലേക്ക് പോകാന്‍ ഒരുങ്ങുന്നു

അതേസമയം, ഹിറ്റ്‌മേകര്‍ അറ്റ്‌ലിയുടെ ഒരു തമിഴ് ചിത്രത്തില്‍ അജിത്ത് നായകനാകുമെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. സുധ കൊങ്ങര പ്രസാദ് സംവിധാനത്തിലുള്ള ചിത്രത്തിലും അജിത്ത് നായകനായേക്കുമെന്നും സംവിധായകന്‍ ശ്രീ ഗണേഷ് അജിത്തുമായി സിനിമ സംബന്ധിച്ചുള്ള ചര്‍ച്ചകളിലാണെന്ന റിപോര്‍ടുകളും ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്.

Keywords: News, National, National-News, Cinema-News, Ajith Kumar, Health, Report, Surgery, Cinema, Film, Vidaa Muyarchi, Film Update, Actor, Hspital, Treatment, Azerbaijan, Ajith Kumar's Vidaa Muyarchi film update out.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia