Ajit Pawar | മഹാരാഷ്ട്രയില്‍ അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങള്‍; എന്‍സിപി പിളര്‍ന്നു; അജിത് പവാര്‍ എന്‍ഡിഎ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; 30 ഓളം എംഎല്‍എമാര്‍ ഒപ്പമുണ്ടെന്ന് സൂചന
Jul 2, 2023, 15:23 IST
മുംബൈ: (www.kvartha.com) മഹാരാഷ്ട്രയില്‍ അപ്രതീക്ഷിത നീക്കത്തിനൊടുവില്‍ എന്‍സിപി പിളര്‍ത്തി അജിത് പവാര്‍ എന്‍ഡിഎ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. മുതിര്‍ന്ന എന്‍സിപി നേതാവ് ഛഗന്‍ ഭുജ്ബല്‍, ഹസന്‍ മുഷ്രിഫ്, ശരദ് പവാറിന്റെ വിശ്വസ്തന്‍ ദിലീപ് വാല്‍സെ പാട്ടീല്‍ എന്നിവരും ഷിന്‍ഡെ-ഫഡ്‌നാവിസ്-പവാര്‍ സര്‍ക്കാരില്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ധനഞ്ജയ് മുണ്ടെ, ആത്രം ധരാമബാബ ഭഗവന്ത്‌റാവു, അദിതി സുനില്‍ തത്കരെ എന്നിവരും മന്ത്രിമാരായി അധികാരമേറ്റിട്ടുണ്ട്.
പ്രഫുല്‍ പട്ടേല്‍, ധനഞ്ജയ് മുണ്ടെ തുടങ്ങിയ മുതിര്‍ന്ന എന്‍സിപി നേതാക്കളും വേദിയില്‍ സന്നിഹിതരായിരുന്നു. സംസ്ഥാനത്തെ ആകെയുള്ള 53 എന്‍സിപി എംഎല്‍എമാരില്‍ 30 പേരും സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്ന അജിത് പവാറിനൊപ്പമാണെന്നാണ് റിപ്പോര്‍ട്ട്. 'ശരദ് പവാര്‍ അജിത് പവാറിനെ പിന്തുണയ്ക്കുന്നില്ല. ഛഗനും പ്രഫുല്‍ പട്ടേലും ഞങ്ങളുടെ പക്ഷത്തല്ല', ശരദ് പവാറിന്റെ ക്യാമ്പിലെ എന്‍സിപി നേതാവിനെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.
അജിത് പവാര്‍ മുതിര്‍ന്ന എന്‍സിപി നിയമസഭാംഗങ്ങളുമായി മുംബൈയിലെ വസതിയില്‍ കൂടിക്കാഴ്ച നടത്തിയതിന് തൊട്ടുപിന്നാലെയായിരുന്നു നാടകീയ സംഭവവികാസങ്ങള്‍.

Keywords: News, Malayalam-News, National, National-News, Ajit Pawar, Deputy Chief Minister, Maharashtra, Mumbai, NCP, Ajit Pawar takes oath as deputy CM.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.