SWISS-TOWER 24/07/2023

അജിത് പവാര്‍ ഉപമുഖ്യമന്ത്രിസ്ഥാനം രാജിവച്ചു; ഫഡ്നാവിസിന്റെ രാജി ഉടന്‍

 


ADVERTISEMENT

മുംബൈ: (www.kvartha.com 26.11.2019) എന്‍ സി പി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. ബുധനാഴ്ച വൈകിട്ട് അഞ്ചു മണിക്കകം ദേവേന്ദ്ര ഫഡ്നാവിസ് സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസ വോട്ട് നടത്തണമെന്ന സുപ്രീം കോടതി വിധിക്കു പിന്നാലെയാണ് അജിത് പവാറിന്റെ രാജി വിവരം പുറത്തുവരുന്നത്. ദേവേന്ദ്ര ഫഡ്നാവിസും മുഖ്യമന്ത്രി സ്ഥാനം രാജി വച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. വൈകിട്ട് 3.30 ന് ഫഡ്നാവിസ് വാര്‍ത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച ഉച്ചയ്ക്കു 12 മണിയോടെ അജിത് പവാര്‍, ദേവേന്ദ്ര ഫഡ്നാവിസിനെ വസതിയില്‍ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയിരുന്നു. അജിത് പവാര്‍ അടക്കം മൂന്ന് എംഎല്‍എമാരാണ് എന്‍സിപിയില്‍നിന്ന് ബിജെപിയെ പിന്തുണയ്ക്കുമെന്ന് അറിയിച്ചിരുന്നത്. ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി ചുമതലയേറ്റെങ്കിലും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റിരുന്നില്ല. നിലവില്‍ 165 പേരുടെ പിന്തുണയുണ്ടെന്നാണ് എന്‍സിപി-ശിവസേന-കോണ്‍ഗ്രസ് സഖ്യം അവകാശപ്പെടുന്നത്.

അജിത് പവാര്‍ ഉപമുഖ്യമന്ത്രിസ്ഥാനം രാജിവച്ചു; ഫഡ്നാവിസിന്റെ രാജി ഉടന്‍

പിന്തുണയ്ക്കായി ബിജെപി കൂടുതല്‍ സ്വതന്ത്രരെയും ചെറുപാര്‍ട്ടി നേതാക്കളെയും സമീപിക്കാനും സാധ്യതയുണ്ട്. നിയമസഭയില്‍ വിശ്വാസം തെളിയിക്കാനുള്ള ഭൂരിപക്ഷം ബി ജെ പി-അജിത് പവാര്‍ സഖ്യത്തിനില്ലെന്ന ബോധ്യമാണ് രാജിയിലേക്ക് എത്തിയതെന്ന് കരുതുന്നു.

അജിത് പവാറിനൊപ്പം പോയ എന്‍ സി പി എം  എല്‍  എമാര്‍ ശരത് പവാറിന്റെ കളത്തില്‍ തിരച്ചെത്തിയിരുന്നു. ബി ജെ പിക്ക് വലിയ തിരിച്ചടി നല്‍കാന്‍ ശരത് പവാറിന്റെ തന്ത്രങ്ങള്‍ക്ക് കഴിഞ്ഞിരിക്കുന്നു. മഹാരാഷ്ട്രയില്‍ അധികാരം നിലനിര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായും നടത്തിയ നീക്കങ്ങളെല്ലാം അപ്രസക്തമാക്കിയുള്ള തന്ത്രങ്ങളാണ് ശരത് പവാര്‍ നടത്തിയത്.

ശിവസേന അംഗങ്ങളെ മറുകണ്ടം ചാടിക്കാന്‍ ശ്രമിച്ചുവെങ്കിലും തങ്ങള്‍ക്കൊപ്പമുള്ളവരെ പിടിക്കാന്‍ നോക്കിയാല്‍ മഹാരാഷ്ട്ര കത്തുമെന്ന മുന്നറിയിപ്പ് ശിവസേന നേതൃത്വം തന്നെ ബി ജെ പിക്ക് നല്‍കിയിരുന്നു. ഇനി മറ്റൊരു മാര്‍ഗവും തങ്ങള്‍ക്ക് മുന്നിലില്ലെന്ന് തിരിച്ചറിഞ്ഞതോടെ ത്രികക്ഷി സഖ്യത്തിനു മുന്നില്‍ ബി ജെ പി മുട്ടുമടക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രി ശിവസേന-എന്‍സിപി-കോണ്‍ഗ്രസ്പാര്‍ട്ടികളുടെ 162 എംഎല്‍എമാര്‍ ഒരുമിച്ച് ഹയാത്ത് ഹോട്ടലില്‍ അണി നിരന്നിരുന്നു. വിശ്വാസ വോട്ടെടുപ്പു വേളയില്‍ എന്‍സിപി അംഗങ്ങള്‍ വിട്ട് നിന്നാല്‍ സഭയുടെ അംഗബലം കുറയും. വൈകിട്ട് അഞ്ചുമണിക്ക് മുന്‍പ് വിശ്വാസവോട്ടെടുപ്പ് പൂര്‍ത്തിയാക്കണമെന്നാണ് സുപ്രീം കോടതി ഉത്തരവ്. ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്.

കുതിരക്കച്ചവടം തടയാന്‍ എത്രയും വേഗം വിശ്വാസവോട്ട് ആവശ്യമാണെന്നു കോടതി ചൂണ്ടിക്കാട്ടി. രഹസ്യ ബാലറ്റ് ഉപയോഗിക്കരുത്. ഓപ്പണ്‍ ബാലറ്റ് വേണം. നടപടിക്രമങ്ങള്‍ തല്‍സമയം സംപ്രേഷണം ചെയ്യണമെന്നും കോടതി ഉത്തരവിട്ടു.

വിശ്വാസവോട്ട് തേടാന്‍ 14 ദിവസം വേണമെന്ന ബിജെപിയുടെ ആവശ്യം കോടതി തള്ളി. സ്പീക്കര്‍ തൈരഞ്ഞെടുപ്പിനു ശേഷം വിശ്വാസവോട്ടെന്ന ആവശ്യവും തള്ളി. മുതിര്‍ന്ന അംഗത്തെ പ്രോടെം സ്പീക്കറായി ഉടന്‍ നിശ്ചയിക്കണമെന്നും കോടതി ഉത്തരവിട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Ajit Pawar Resigns as Deputy CM Day Before Trust Vote; Fadnavis to Address Media at 3.30pm, Mumbai, News, Politics, Trending, Supreme Court of India, Resigned, Maharashtra, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia