മുംബൈ: അഴിമതി ആരോപണത്തിന്റെ പേരില്‍ ഉപമുഖ്യമന്ത്രി സ്ഥാനം അജിത് പവാര്‍ രാജിവച്ചതോടെ മഹാരാഷ്ട്രയില്‍ എന്‍സിപി കോണ്‍ഗ്രസ് ബന്ധത്തില്‍ വിള്ളല്‍. 2009 മഹരാഷ്ട്ര ജലസേചന മന്ത്രിയായിരിക്കെ 38 പദ്ധതികള്‍ക്കു ചട്ടം മറികടന്ന് അനുമതി നല്‍കിയെന്നാണ് അജിത് പവാറിനെതിരെയുളള ആരോപണം. വിദര്‍ഭ ജലസേചന കോര്‍പ്പറേഷന്റെ ചട്ടങ്ങള്‍ മറികടന്ന് 20,000 കോടി രൂപയുടെ പദ്ധതിക്കായിരുന്നു അനുമതി. ആരോപണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ തത് സ്ഥാനത്തു തുടരുന്നതു ശരിയല്ലെന്ന് അജിത് പവാര്‍ പറഞ്ഞു. എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിന്റെ അനന്തരവനാണ് അജിത് പവാര്‍.
ജനങ്ങളുടെ മുന്നില്‍ സത്യം തെളിയും. എന്‍സിപിയുടെ നിയമസഭാ കക്ഷി നേതാവായി തുടരുമെന്നും അദ്ദേഹം അറിയിച്ചു. തനിക്കെതിരായ ഏതന്വേഷണവും നേരിടാന്‍ തയാറാണ്. സത്യം പുറത്തു വന്ന ശേഷമേ ഇനി മന്ത്രി സ്ഥാനം വഹിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി. രാജിക്കത്ത് പൃഥ്വിരാജ് ചവാനു കൈമാറി. ഇദ്ദേഹത്തിനെതിരേ സിബിഐ അന്വേഷണമാണു നടക്കുന്നത്. ഇതിനിടെ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കണമെന്ന് എന്‍സിപി നേതാക്കള്‍ പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാറിനോട് ആവശ്യപ്പെട്ടു.
എന്നാല്‍ മഹരാഷ്ട്ര സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും പിന്തുണ തുടരുമെന്നും ശരത് പവാര്‍ അറിയിച്ചു. പവാറിന്റെ തീരുമാനം വന്നതിനു പിന്നാലെ എന്‍സിപി മന്ത്രിമാര്‍ രാജിസന്നദ്ധത അറിയിച്ചു. രാജിക്കത്ത് പാര്‍ട്ടി അധ്യക്ഷനു കൈമാറി. നാളെ ചേരുന്ന പാര്‍ട്ടി നിയമസഭാ കക്ഷി യോഗത്തില്‍ പിന്തുണക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നു പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.

Keywords: National, Maharashtra, Ajit Pawar, NCP, Congress
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.