Ajit Pawar | അജിത് പവാര്‍ ബിജെപിയിലേക്കോ? അടുത്ത മുഖ്യമന്ത്രിയാകുമെന്നും റിപോര്‍ട്; പാര്‍ടി വിടുന്നവരുടെ ഫയലുകള്‍ ഇഡി കബോര്‍ഡില്‍ സൂക്ഷിക്കുമെന്ന പരിഹാസവുമായി ശരദ് പവാര്‍
Apr 17, 2023, 12:28 IST
മുംബൈ: (www.kvartha.com) എന്‍സിപി നേതാവ് അജിത് പവാര്‍ ബിജെപിയില്‍ ചേരുന്നതായുള്ള റിപോര്‍ടുകള്‍ പുറത്ത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ രാജിവെച്ച് അജിത് പവാര്‍ പുതിയ മുഖ്യമന്ത്രിയാകുമെന്ന വാര്‍ത്തകളാണ് പ്രചരിക്കുന്നത്.
പുതിയ വാര്‍ത്തകള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ അശാന്തതയ്ക്ക് ഇടവരുത്തിയിരിക്കയാണ്. അടുത്ത രണ്ടാഴ്ചക്കിടെ രണ്ടു വലിയ രാഷ്ട്രീയ വികാസങ്ങള്‍ പ്രതീക്ഷിക്കാമെന്ന് വാന്‍ചിത് ബഹുജന്‍ അഘാഡി നേതാവ് പ്രകാശ് അംബേദ്കര്‍ പറഞ്ഞു.
ശിവസേനയുടെ സഞ്ജയ് റാവുത്തും ഇത്തരത്തില്‍ വലിയ സംഭവ വികാസങ്ങള്‍ നടക്കാന്‍ പോകുന്നുവെന്ന് സാമ്‌നയില്‍ എഴുതുന്ന കോളത്തില്‍ വ്യക്തമാക്കി. ഉദ്ധവ് താകറെയും എന്‍സിപി നേതാവ് ശരദ് പവാറും തമ്മിലുള്ള കൂടിക്കാഴ്ചയെ കുറിച്ചും കോളത്തില്‍ പറയുന്നുണ്ട്.
ആരും സ്വമനസാലെ പാര്‍ടി വിട്ടുപോകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ റാവുത്ത് പക്ഷേ, കുടുംബത്തെ ലക്ഷ്യം വെക്കുമ്പോള്‍, ആരെങ്കിലും അത്തരമൊരു തീരുമാനമെടുക്കുകയാണെങ്കില്‍ അത് അവരുടെ വ്യക്തിപരമായ തീരുമാനമാണെന്നും ബിജെപിയുമായി കൈകോര്‍ക്കുകയെന്നത് പാര്‍ടിയുടെ തീരുമാനമല്ലെന്നും റാവുത്ത് പറഞ്ഞു. എന്‍സിപി ബിജെപിയെ പിന്തുണക്കുന്നില്ല എന്ന് പവാര്‍ ഉദ്ധവ് താകറെയോടും സഞ്ജയ് റാവുത്തിനോടും പറഞ്ഞതായും റാവുത്ത് വ്യക്തമാക്കി.
അജിത് പവാറും 35 എന്‍സിപി എംഎല്‍എമാരും പാര്‍ടി മാറി ബിജെപിയില്‍ ചേരുമെന്നും മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാകുമെന്നുമുള്ള വാര്‍ത്തകളാണ് പ്രചരിക്കുന്നത്. എന്നാല്‍ എന്‍സിപി എംഎല്‍എമാര്‍ ശരദ് പവാറിന്റെ അനുവാദമില്ലാതെ ഒന്നും ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല.
ആരെങ്കിലും ബിജെപിയില്‍ ചേരുകയാണെങ്കില്‍ അത് അവരുടെ രാഷ്ട്രീയ ആത്മഹത്യയായിരിക്കുമെന്ന് ശരദ് പവാര്‍ പറഞ്ഞതായും റാവുത്ത് കൂട്ടിച്ചേര്‍ത്തു. കേന്ദ്ര ഏജന്‍സികളെ ഭയന്ന് ആരെങ്കിലും ബിജെപിയില്‍ ചേര്‍ന്നാല്‍ ഇഡിയുടെ മുന്നിലെ മേശയിലുള്ള ഫയലുകള്‍ കബോര്‍ഡിലേക്ക് മാറ്റി സൂക്ഷിക്കുമെന്ന് ശരദ് പവാര്‍ പറഞ്ഞതായും റാവുത്ത് വ്യക്തമാക്കി.
പുതിയ വാര്‍ത്തകള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ അശാന്തതയ്ക്ക് ഇടവരുത്തിയിരിക്കയാണ്. അടുത്ത രണ്ടാഴ്ചക്കിടെ രണ്ടു വലിയ രാഷ്ട്രീയ വികാസങ്ങള്‍ പ്രതീക്ഷിക്കാമെന്ന് വാന്‍ചിത് ബഹുജന്‍ അഘാഡി നേതാവ് പ്രകാശ് അംബേദ്കര്‍ പറഞ്ഞു.
ശിവസേനയുടെ സഞ്ജയ് റാവുത്തും ഇത്തരത്തില്‍ വലിയ സംഭവ വികാസങ്ങള്‍ നടക്കാന്‍ പോകുന്നുവെന്ന് സാമ്‌നയില്‍ എഴുതുന്ന കോളത്തില്‍ വ്യക്തമാക്കി. ഉദ്ധവ് താകറെയും എന്‍സിപി നേതാവ് ശരദ് പവാറും തമ്മിലുള്ള കൂടിക്കാഴ്ചയെ കുറിച്ചും കോളത്തില്‍ പറയുന്നുണ്ട്.
ആരും സ്വമനസാലെ പാര്‍ടി വിട്ടുപോകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ റാവുത്ത് പക്ഷേ, കുടുംബത്തെ ലക്ഷ്യം വെക്കുമ്പോള്‍, ആരെങ്കിലും അത്തരമൊരു തീരുമാനമെടുക്കുകയാണെങ്കില്‍ അത് അവരുടെ വ്യക്തിപരമായ തീരുമാനമാണെന്നും ബിജെപിയുമായി കൈകോര്‍ക്കുകയെന്നത് പാര്‍ടിയുടെ തീരുമാനമല്ലെന്നും റാവുത്ത് പറഞ്ഞു. എന്‍സിപി ബിജെപിയെ പിന്തുണക്കുന്നില്ല എന്ന് പവാര്‍ ഉദ്ധവ് താകറെയോടും സഞ്ജയ് റാവുത്തിനോടും പറഞ്ഞതായും റാവുത്ത് വ്യക്തമാക്കി.
ആരെങ്കിലും ബിജെപിയില്‍ ചേരുകയാണെങ്കില്‍ അത് അവരുടെ രാഷ്ട്രീയ ആത്മഹത്യയായിരിക്കുമെന്ന് ശരദ് പവാര്‍ പറഞ്ഞതായും റാവുത്ത് കൂട്ടിച്ചേര്‍ത്തു. കേന്ദ്ര ഏജന്‍സികളെ ഭയന്ന് ആരെങ്കിലും ബിജെപിയില്‍ ചേര്‍ന്നാല്‍ ഇഡിയുടെ മുന്നിലെ മേശയിലുള്ള ഫയലുകള്‍ കബോര്‍ഡിലേക്ക് മാറ്റി സൂക്ഷിക്കുമെന്ന് ശരദ് പവാര്‍ പറഞ്ഞതായും റാവുത്ത് വ്യക്തമാക്കി.
Keywords: Ajit Pawar has made up his mind, says Sena’s Raut, Mumbai, News, Politics, NCP, Shiv Sena, Ajit Pawar, Sharath Pawar, BJP, Chief Minister, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.