വാരണാസിയില്‍ ബി.ജെ.പി നേതാവ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി; മോഡി വിയര്‍ക്കും

 


ന്യൂഡല്‍ഹി: (www.kvartha.com 09.04.2014) വാരണാസിയില്‍ ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്രമോഡിക്കെതിരെ മുന്‍ ബി.ജെ.പി നേതാവ് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കും. വാരണാസിയിലെ പിന്ദ്രയിലെ നിന്നുള്ള എം.എല്‍.എ. അജയ് റായിയാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി. ഇതോടെ വാരണാസിയില്‍ മോഡിക്ക് പോരാട്ടം കടുക്കും. നേരത്തെ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളും വാരണാസിയില്‍ നിന്ന് മത്സരിക്കുന്നുണ്ട്. 2009ല്‍ ബി.ജെ.പി. വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന അജയ് റായി  ഉത്തര്‍പ്രദേശിലെ ജനകീയനായ നേതാവാണ്.

വാരണാസിയില്‍ ബി.ജെ.പി നേതാവ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി; മോഡി വിയര്‍ക്കുംകോണ്‍ഗ്രസ് ബി.ജെ.പി പാളയത്തില്‍ നിന്ന് അഞ്ച് തവണയാണ് അജയ് റായ്  ഉത്തര്‍പ്രദേശ് നിയമസഭയിലെത്തിയത്. അതോടൊപ്പം ബ്രാഹ്മണ സമുദായത്തിലെ ഭൂമിഹര്‍ വിഭാഗത്തിലുള്ള അജയ് റായിയെ നിറുത്തിയാല്‍ ബി.ജെ.പിയുടെ ഹിന്ദുവോട്ടുകളില്‍ വിള്ളല്‍ വീഴ്ത്താന്‍ സാധിക്കുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നുണ്ട്.

ഇതോടെ മോഡിക്ക് വന്‍ ഭീഷണിയാണ് വാരണാസിയില്‍ നേരിടേണ്ടി വരിക. മോഡി മത്സരിക്കുന്ന രണ്ടാമത്തെ സീറ്റായ വഡോദരയില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മധുസൂദനന്‍ മിസ്ത്രിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: National, Ajay Rai as its Lok Sabha candidate from Varanasi against BJP's prime ministerial candidate Narendra Modi and AAP leader Arvind Kejriwal, Congress, Utterpradesh, Pindra MLA
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia