Aishwarya Rajinikanth | 'ലക്ഷങ്ങള്‍ വില വരുന്ന വജ്ര, സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായി'; 3 ജീവനക്കാരെ സംശയമുണ്ടെന്ന പരാതിയുമായി ഐശ്വര്യ രജനീകാന്ത്
Mar 20, 2023, 13:20 IST
ചെന്നൈ: (www.kvartha.com) തന്റെ ലക്ഷങ്ങള്‍ വില വരുന്ന വജ്ര, സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായെന്ന പരാതിയുമായി ചലച്ചിത്ര സംവിധായകയും രജനീകാന്തിന്റെ മകളുമായ ഐശ്വര്യ രജനീകാന്ത് രംഗത്ത്. മൂന്ന് ജീവനക്കാര്‍ക്കെതിരെയാണ് ഇവരുടെ പരാതി. 60 പവനോളം വരുന്ന ആഭരണങ്ങള്‍ നഷ്ടമായെന്നാണ് പരാതിയില്‍ പറയുന്നത്.
ആഭരണങ്ങള്‍ സൂക്ഷിച്ച ലോകറിന്റെ താക്കോല്‍ എവിടെയെന്ന് ജീവനക്കാര്‍ക്ക് അറിയാമായിരുന്നുവെന്നും മൂന്ന് ജീവനക്കാരെ സംശയമുണ്ടെന്നും ഐശ്വര്യ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഫെബ്രുവരി 10 ന് ലോകര്‍ പരിശോധിച്ചപ്പോഴാണ് ആഭരണങ്ങള്‍ നഷ്ടമായതായി മനസ്സിലായത്.
2019 ല്‍ സഹോദരി സൗന്ദര്യയുടെ വിവാഹ ശേഷം ആഭരണങ്ങള്‍ ലോകറില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഈ ലോകര്‍ പല തവണയായി മൂന്നിടത്തേക്ക് സ്ഥലം മാറ്റിയിരുന്നു. ലോകറിന്റെ കീ തന്റെ അലമാരയിലാണ് സൂക്ഷിച്ചിരുന്നത്. ഇത് ജോലിക്കാര്‍ക്ക് അറിയാമായിരുന്നുവെന്ന് ഇവര്‍ ആരോപിക്കുന്നു.
18 വര്‍ഷം മുമ്പ് തന്റെ വിവാഹ സമയത്ത് വാങ്ങിയ ആഭരണങ്ങളാണ് ഇതെന്നും ഐശ്വര്യ പറഞ്ഞു. ഐശ്വര്യയുടെ പരാതിയില്‍ തേനാംപേട്ട് പൊലീസ് അന്വേഷണം തുടങ്ങി.
Keywords: News, National, India, Complaint, Ornaments, Missing, Police, Top-Headlines, Latest-News, Aishwarya Rajinikanth files police complaint alleging her gold jewellery was stolen from Chennai home
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.