Aishwarya Rajinikanth | 'ലക്ഷങ്ങള്‍ വില വരുന്ന വജ്ര, സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായി'; 3 ജീവനക്കാരെ സംശയമുണ്ടെന്ന പരാതിയുമായി ഐശ്വര്യ രജനീകാന്ത്

 


ADVERTISEMENT


ചെന്നൈ: (www.kvartha.com) തന്റെ ലക്ഷങ്ങള്‍ വില വരുന്ന വജ്ര, സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായെന്ന പരാതിയുമായി ചലച്ചിത്ര സംവിധായകയും രജനീകാന്തിന്റെ മകളുമായ ഐശ്വര്യ രജനീകാന്ത് രംഗത്ത്. മൂന്ന് ജീവനക്കാര്‍ക്കെതിരെയാണ് ഇവരുടെ പരാതി. 60 പവനോളം വരുന്ന ആഭരണങ്ങള്‍ നഷ്ടമായെന്നാണ് പരാതിയില്‍ പറയുന്നത്. 
Aster_MIMS

ആഭരണങ്ങള്‍ സൂക്ഷിച്ച ലോകറിന്റെ താക്കോല്‍ എവിടെയെന്ന് ജീവനക്കാര്‍ക്ക് അറിയാമായിരുന്നുവെന്നും മൂന്ന് ജീവനക്കാരെ സംശയമുണ്ടെന്നും ഐശ്വര്യ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഫെബ്രുവരി 10 ന് ലോകര്‍ പരിശോധിച്ചപ്പോഴാണ് ആഭരണങ്ങള്‍ നഷ്ടമായതായി മനസ്സിലായത്.

Aishwarya Rajinikanth | 'ലക്ഷങ്ങള്‍ വില വരുന്ന വജ്ര, സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായി'; 3 ജീവനക്കാരെ സംശയമുണ്ടെന്ന പരാതിയുമായി ഐശ്വര്യ രജനീകാന്ത്


2019 ല്‍ സഹോദരി സൗന്ദര്യയുടെ വിവാഹ ശേഷം ആഭരണങ്ങള്‍ ലോകറില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഈ ലോകര്‍ പല തവണയായി മൂന്നിടത്തേക്ക് സ്ഥലം മാറ്റിയിരുന്നു. ലോകറിന്റെ കീ തന്റെ അലമാരയിലാണ് സൂക്ഷിച്ചിരുന്നത്. ഇത് ജോലിക്കാര്‍ക്ക് അറിയാമായിരുന്നുവെന്ന് ഇവര്‍ ആരോപിക്കുന്നു. 

18 വര്‍ഷം മുമ്പ് തന്റെ വിവാഹ സമയത്ത് വാങ്ങിയ ആഭരണങ്ങളാണ് ഇതെന്നും ഐശ്വര്യ പറഞ്ഞു. ഐശ്വര്യയുടെ പരാതിയില്‍ തേനാംപേട്ട് പൊലീസ് അന്വേഷണം തുടങ്ങി. 

Keywords:  News, National, India, Complaint, Ornaments, Missing, Police, Top-Headlines, Latest-News, Aishwarya Rajinikanth files police complaint alleging her gold jewellery was stolen from Chennai home
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia