ഐശ്വര്യ റായിയുടെ തിരിച്ചുവരവ് ചിത്രം 'ജസ്ബ'യുടെ ചിത്രീകരണം ആരംഭിച്ചു
Feb 4, 2015, 11:38 IST
മുംബൈ: (www.kvartha.com 04/02/2015) പ്രസവശേഷം അഭിനയ രംഗത്തുനിന്നും വിട്ടുനിന്ന മുന്‍ ലോകസുന്ദരി ഐശ്വര്യ റായ് വീണ്ടും സിനിമയില്‍ സജീവമാകുന്നു. സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ജസ്ബയിലൂടെയാണ് ഐശ്വര്യ വീണ്ടും വെള്ളിത്തിരയിലിലേക്ക് ചുവടുവെയ്ക്കുന്നത്. ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.
ഇര്ഫാന് ഖാന്‍, ഷബാന അസ്മി, അനുപം ഖേര്‍ എന്നിവരാണ് ജസ്ബയിലെ മറ്റ് താരങ്ങള്‍. ദക്ഷിണ കൊറിയന്‍ ചിത്രമായ സെവന്‍ ഡെയ്‌സിന്റെ ഹിന്ദി പതിപ്പാണ് ജസ്ബ. നേരത്തെ ഐശ്വര്യ സിനിമയില്‍ തിരിച്ചുവരുന്നതായുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ വാര്‍ത്തകളോട് പ്രതികരിക്കാന്‍ ഐശ്വര്യ കൂട്ടാക്കിയിരുന്നില്ല. മകള്‍ ആരാധ്യയുടെ ജനനത്തിനുശേഷം ചില പരസ്യ ചിത്രങ്ങളില്‍ മാത്രമാണ് ഐശ്വര്യ അഭിനയിച്ചിരുന്നത്.
ജസ്ബയുടെ ചിത്രീകരണ ദൃശ്യങ്ങള്‍ സംവിധായകന്‍ സഞ്ജയ് ഗുപ്ത ട്വിറ്ററിലൂടെ ആരാധകരുമായി പങ്കുവെച്ചു. 'ഷീ ഈസ് ബാക്ക്' എന്ന തലക്കെട്ടോട് കൂടിയാണ് അദ്ദേഹം ചിത്രങ്ങള്‍ ഷെയര്‍ ചെയ്തത്.

Keywords: Aishwarya Rai Bachchan starts shooting for 'Jazbaa'; director Sanjay Gupta shares photo on Twitter, Mumbai, Aishwarya Rai, Bollywood, Actress, Twitter, Photo, Media, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.