Tax Notice | നാസികില്‍ ഭൂനികുതി അടച്ചില്ല; ഐശ്വര്യ റായ് ബച്ചന് നികുതിവകുപ്പിന്റെ നോടീസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


മുംബൈ: (www.kvartha.com) ബോളിവുഡ് താരം ഐശ്വര്യ റായ് ബച്ചന് നികുതിവകുപ്പിന്റെ നോടീസ്. നാസികിലെ ഭൂനികുതി അടയ്ക്കാത്തതിനാണ് നടപടിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നടിയുടെ പേരിലുള്ള ഒരു ഹെക്ടര്‍ ഭൂമിയുടെ നികുതി അടയ്ക്കാത്തതിനാണ് മഹാരാഷ്ട്ര സര്‍കാര്‍ നോടീസ് അയച്ചത്.
Aster mims 04/11/2022

2023 ജനുവരി ഒമ്പതിന് നല്‍കിയ നോടീസില്‍ പറയുന്നതുപ്രകാരം, 21,960 രൂപയാണ് നികുതിയായി ഐശ്വര്യ റായ് നല്‍കാനുള്ളത്. 10 ദിവസത്തിനുള്ളില്‍ തുക അടയ്ക്കണമെന്നാണ് നോടീസില്‍ പറയുന്നത്.  രണ്ട് ദിവസത്തിനുള്ളില്‍ നികുതിയടയ്ക്കുമെന്ന് ഐശ്വര്യ റായിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

Tax Notice | നാസികില്‍ ഭൂനികുതി അടച്ചില്ല; ഐശ്വര്യ റായ് ബച്ചന് നികുതിവകുപ്പിന്റെ നോടീസ്


ഐശ്വര്യ റായ് ബച്ചന്‍ 2009-ലാണ് ഈ ഭൂമി വാങ്ങിയത്. ഇതാദ്യമാണ് നികുതിയടയ്ക്കാന്‍ വീഴ്ചവരുത്തുന്നതെന്ന് സിന്നാര്‍ ജില്ലയിലെ തഹസില്‍ദാര്‍ ഏകനാഥ് അറിയിച്ചു.

Keywords:  News,National,India,Mumbai,Notice,Tax&Savings,Aishwarya Rai,Bollywood,Actress, Aishwarya Rai Bachchan gets notice for non-payment of land tax in Nashik
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia