QR code | ഒരു രൂപയുടെ വസ്തുവിൽ പോലും ക്യുആർ കോഡ്; ഡിജിറ്റൽ പേയ്‌മെന്റിന്റെ ആത്യന്തിക ഉപയോഗം വ്യക്തമാക്കുന്ന പോസ്റ്റ് ട്വിറ്ററിൽ വൈറൽ; മികച്ച ആശയമെന്ന് ഉപയോക്താക്കൾ
Dec 6, 2022, 13:35 IST
ബെംഗ്ളുറു: (www.kvartha.com) രാജ്യത്തെ ഒട്ടുമിക്ക പ്രദേശങ്ങളും യുപിഐ ഉപയോഗിച്ച് പണരഹിതമായി മാറുകയാണ്. അതിനിടെ യുപിഐയുടെ ആത്യന്തിക ഉപയോഗം വ്യക്തമാക്കുന്ന ഒരു പോസ്റ്റ് ട്വിറ്ററിൽ വൈറലായി. താൻ താമസിച്ചിരുന്ന എയർബിഎൻബിയിൽ, ഒരു ചെറിയ ഷാംപൂവായാലും ബിസ്‌കറ്റിന്റെ പാകറ്റായാലും വിൽക്കുന്ന എല്ലാ ഇനങ്ങളിലും ക്യുആർ കോഡ് പതിച്ചതായി കാണിച്ചുള്ള ദീപക് ഗോപാലകൃഷ്ണൻ എന്ന ഉപയോക്താവിന്റെ ട്വിറ്റർ പോസ്റ്റാണ് ശ്രദ്ധേയമായത്.
ക്യുആർ കോഡ് പതിച്ച കാപ്പി പൊടി, ഷാംപൂ തുടങ്ങിയ നിരവധി വസ്തുക്കളുടെ ചിത്രം അദ്ദേഹം പോസ്റ്റ് ചെയ്തു. അപ്രതീക്ഷിതമായി, പോസ്റ്റ് ട്വിറ്ററിൽ വളരെയധികം ശ്രദ്ധ നേടി. പോസ്റ്റിന് 500-ലധികം ലൈക്കുകളും നിരവധി കമന്റുകളും ലഭിച്ചു.
At an Airbnb in Bangalore and the host has kept purchasable items with QR codes for payments and this is the most @peakbengaluru moment that has ever happened to me 😂 pic.twitter.com/vlhyq8Vxr4
— Deepak Gopalakrishnan (@chuck_gopal) November 19, 2022
അതേസമയം, ഒരു രൂപയുടെ ഷാംപൂ പാകറ്റിന് രണ്ട് രൂപ ഈടാക്കിയത് കണ്ട് ചിലർ ഞെട്ടി. എന്നാൽ വിൽക്കുന്ന സാധനങ്ങളിലെല്ലാം സാങ്കേതിക വിദ്യ പരമാവധി ഉപയോഗപ്പെടുത്തിയതിന് മിക്കവരും അഭിനന്ദിച്ചു. 'ഇതൊരു മികച്ച ആശയവും സേവനവുമാണെന്ന് ഞാൻ കരുതുന്നു', ഒരു ഉപയോക്താവ് കുറിച്ചു.
Keywords: Airbnb puts QR code on Rs 1 shampoo sachets, Twitter users call it 'best idea ever', National,News,Top-Headlines,Latest-News,Bangalore,Twitter,Digital.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.