Survey | സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ച സംഭവം: 'അന്താരാഷ്ട്ര വിമാനങ്ങളില്‍ മദ്യം നല്‍കുന്നത് നിരോധിക്കണമെന്ന് 48% യാത്രക്കാര്‍'; സര്‍വേ റിപ്പോര്‍ട്ട് പുറത്ത്
Jan 8, 2023, 14:57 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) എയര്‍ ഇന്ത്യ വിമാനത്തില്‍ മദ്യപിച്ച് ലക്കുകെട്ട യുവാവ് സഹയാത്രികയുടെ മേല്‍ മൂത്രമൊഴിച്ചതായുള്ള സംഭവം ഏറെ ചര്‍ച്ചയാണിപ്പോള്‍. അതിനിടെ 48 ശതമാനം യാത്രക്കാര്‍ അന്താരാഷ്ട്ര വിമാനങ്ങളില്‍ മദ്യം വിളമ്പുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടെന്നുള്ള സര്‍വേ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍. 89 ശതമാനം പേര്‍ അനിയന്ത്രിതമായ പെരുമാറ്റം ഉള്‍പെടെയുള്ള വിമാനത്തിലെ അപകടസാധ്യതകള്‍ക്കെതിരെ പുതിയ സുരക്ഷാ മാര്‍ഗങ്ങള്‍ ആവശ്യപ്പെടുന്നു.
കമ്മ്യൂണിറ്റി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ലോക്കല്‍ സര്‍ക്കിള്‍സ് നടത്തിയ സര്‍വേ പ്രകാരം, മദ്യപിച്ച് വിമാനത്തില്‍ കയറില്ലെന്ന് എല്ലാ യാത്രക്കാരും നിര്‍ബന്ധമായും ഉറപ്പ് നല്‍കണമെന്ന് 50 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. സര്‍വേയില്‍ പങ്കെടുത്ത 40 ശതമാനം പേര്‍ ബ്രീത്ത്ലൈസര്‍ ടെസ്റ്റ് നടത്താനും മുന്‍നിശ്ചയിച്ച നിബന്ധനകള്‍ അടിസ്ഥാനമാക്കി 'യാത്ര നിരസിക്കാനും' ബോര്‍ഡിംഗ് ഏജന്റുമാരെയോ ജീവനക്കാരെയോ അധികാരപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്നു.
ഇന്ത്യയില്‍ നിന്നുള്ള അന്താരാഷ്ട്ര വിമാനങ്ങളില്‍ സഹയാത്രികരുടെ മേല്‍ മദ്യപിച്ച് മൂത്രമൊഴിച്ച സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ശേഷം - ഒന്ന് നവംബറിലും മറ്റൊന്ന് ഡിസംബറിലും - ആശങ്കകള്‍ വര്‍ധിച്ചു. ഇത് അനിയന്ത്രിതമായ പെരുമാറ്റങ്ങളെ കുറിച്ച് വീണ്ടും ശ്രദ്ധ നല്‍കുകയും മറ്റ് യാത്രക്കാരുടെ സുരക്ഷയെ പറ്റിയുള്ള ചോദ്യങ്ങള്‍ ഉയരുകയും ചെയ്തു.
അതിലും പ്രധാനമായി, എല്ലാ അന്താരാഷ്ട്ര വിമാനങ്ങളിലും മദ്യം നല്‍കണമോ എന്ന ചര്‍ച്ചയും ഇത് ഉയര്‍ത്തിയിട്ടുണ്ട്. മദ്യപിച്ച് ലക്കുകെട്ട യാത്രക്കാരെ വിമാനങ്ങളില്‍ കയറുന്നതില്‍ നിന്നും വിമാനത്തില്‍ മദ്യം കഴിക്കുന്നതില്‍ നിന്നും തടയുന്നതിന് ഏര്‍പ്പെടുത്തേണ്ട സുരക്ഷാസംവിധാനങ്ങളെക്കുറിച്ചും യാത്രക്കാര്‍ തുറന്നുപറയുന്നു.
എയര്‍ ഇന്ത്യ വിമാനത്തില്‍ മൂത്രമൊഴിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ട ചില വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് ലോക്കല്‍ സര്‍ക്കിള്‍സ് സര്‍വേ നടത്തിയത്. ടാറ്റ ഗ്രൂപ്പ് എയര്‍ലൈന്‍ സാഹചര്യം തെറ്റായി കൈകാര്യം ചെയ്തുവെന്നും നവംബറിലെ സംഭവത്തില്‍ 70 വയസുള്ള സ്ത്രീയുടെ പരാതിയില്‍ ഉടനടി നടപടിയെടുക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും ആരോപണമുണ്ട്.

Keywords: Latest-News, National, Top-Headlines, New Delhi, Air India, Air Plane, Flight, Passengers, Travel, Liquor, Report, Survey, Air India 'Peeing Incident': 48% Fliers Now Want Ban on Serving Alcohol on International Flights, Shows Survey.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.