Drinks | 'വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ ഒരു തുള്ളി പോലും മദ്യം കഴിക്കരുത്'; എന്തുകൊണ്ടെന്നാൽ! മെഡിക്കൽ വശം വ്യക്തമാക്കി മാനസികാരോഗ്യ വിദഗ്ദൻ

 


ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com) ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയുടെ ന്യൂയോർക്കിൽ നിന്ന് ഡെൽഹിയിലേക്കുള്ള വിമാനത്തിൽ പുരുഷ യാത്രക്കാരൻ മദ്യപിച്ച് ലക്കുകെട്ട് സഹയാത്രികയായ വയോധികയുടെ മേൽ മൂത്രമൊഴിച്ച സംഭവം വലിയ വിവാദമാണ് സൃഷ്ടിച്ചത്. ഈ സാഹചര്യത്തിൽ വിമാനത്തിൽ മദ്യപാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് പ്രധാനമാണെന്ന അഭിപ്രായവും ഉയർന്നുവന്നു. വിമാനക്കമ്പനികൾ മദ്യം നൽകുന്നത് നിരോധിക്കാൻ സാധ്യതയില്ല. അതിനാൽ വിമാനത്തിൽ മാന്യമായ രീതിയിൽ പെരുമാറാനുള്ള ബാധ്യത ഓരോ യാത്രക്കാരനുമാണ് ഉള്ളത്.

കൂടാതെ, ഇതിന് ഒരു മെഡിക്കൽ വശമുണ്ട്. മാനസികാരോഗ്യത്തെയും പെരുമാറ്റത്തെയും മദ്യം വലിയ രീതിയിൽ സ്വാധീനിക്കുന്നതായി ഫോർട്ടിസ് ഹോസ്പിറ്റലിലെ കൺസൾട്ടന്റ്-സൈക്യാട്രിസ്റ്റ് ഡോ കേദാർ ടിൽവെ പറയുന്നു. അമിതമായി മദ്യം അകത്ത് ചെന്നാൽ മദ്യം നിങ്ങളുടെ തലച്ചോറിന്റെ നിയന്ത്രണം ഏറ്റെടുക്കും, അതോടെ നിങ്ങൾ സ്വബോധത്തിൽ ആയിരിക്കില്ല. നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾക്ക് തന്നെ അറിയില്ല. ഇത് അരുതാത്ത പ്രവൃത്തികളിലേക്ക് നയിക്കുന്നു. നിങ്ങൾ എന്താണ് ചെയ്യുന്നതെന്നോ ആ പ്രവർത്തനങ്ങളുടെ അനന്തരഫലങ്ങളെക്കുറിച്ചോ നിങ്ങൾക്ക് ഒരു അറിവും ഉണ്ടായിരിക്കില്ല. അതുകൊണ്ടാണ് ദൗർഭാഗ്യകരമായ പല സംഭവങ്ങളും ഉണ്ടാകുന്നത്. മദ്യം പൂർണമായും ഒഴിവാക്കുക എന്നതാണ് ഇതിനുള്ള ഏക പരിഹാരമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Drinks | 'വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ ഒരു തുള്ളി പോലും മദ്യം കഴിക്കരുത്'; എന്തുകൊണ്ടെന്നാൽ! മെഡിക്കൽ വശം വ്യക്തമാക്കി മാനസികാരോഗ്യ വിദഗ്ദൻ

'കുറച്ച് മദ്യപിക്കുന്നത് പ്രശ്നമില്ല' എന്ന വാദം ശരിയല്ല. കാരണം ചിലപ്പോൾ, അത് ഒരു വ്യക്തിയുടെ നിയന്ത്രണം പൂർണമായും നഷ്‌ടപ്പെടുത്തുകയും പ്രശ്‌നമുണ്ടാക്കുന്ന രീതിയിൽ പെരുമാറുകയും ചെയ്യുന്ന വിചിത്രമായ പ്രവർത്തനങ്ങൾക്ക് കാരണമായേക്കാം. കുറച്ച് മദ്യപാനം പോലും വ്യക്തിപരവും സാമൂഹികവുമായ നിരവധി പ്രത്യാഘാതങ്ങളിലേക്ക് നയിക്കുന്ന പെരുമാറ്റത്തിന് കാരണമാകും എന്നതാണ് പ്രശ്നം.

യാത്രക്കാർ ഉപയോഗിക്കുന്ന മറ്റൊരു വാദം, ഇതൊരു നീണ്ട യാത്രയാണെന്നും ഒന്നോ രണ്ടോ തുള്ളി മദ്യം കുടിക്കുന്നത് ഒരാളെ ഉത്കണ്ഠാകുലരാക്കുന്നത് തടയുമെന്നുമാണ്. അല്ലെങ്കിൽ വിമാനത്തിൽ മുഴുവൻ സമയവും അവരെ ശാന്തമാക്കും എന്നും അവർ വാദം ഉന്നയിക്കുന്നു. ഇത് തീർത്തും തെറ്റാണെന്നും വിശ്രമ വ്യായാമങ്ങളും ആവശ്യമെങ്കിൽ മരുന്നുകളും ഉൾപെടെ ഒരാളുടെ ഉത്കണ്ഠ കുറയ്ക്കാൻ മികച്ച മാർഗങ്ങളുണ്ടെന്നും ഡോക്ടർ പറയുന്നു.

അടഞ്ഞ ചുറ്റുപാടുകൾ നിങ്ങൾ എങ്ങനെ പെരുമാറുന്നു എന്നതിനെ ബാധിക്കുന്നു. അന്താരാഷ്‌ട്ര യാത്രകൾക്കായി വിമാനം കയറുമ്പോൾ മദ്യപിക്കുന്നത് സ്ഥിരം കാര്യമായി കണക്കാക്കിയാലും, ഒരാൾ അവരുടെ പരിധികൾ അറിഞ്ഞിരിക്കണം. ശാരീരികവും മാനസികവുമായ ക്ഷേമത്തിന് മദ്യം ധാരാളം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു എന്നതിന് മതിയായ തെളിവുകളുണ്ട്. ഇത് ഒരാളുടെ കരിയറിലും ബന്ധങ്ങളിലും ഹാനികരമായ സ്വാധീനം ചെലുത്തുമെന്നും തെളിയിച്ചിട്ടുണ്ട്. അതിനാൽ, കഴിയുന്നതും അത് ഒഴിവാക്കുക എന്നത് മാത്രമാണ് പരിഹാരമെന്ന് ഡോക്ടർ ചൂണ്ടിക്കാട്ടി. സാമൂഹികമായി സ്വീകാര്യമായതും സഹയാത്രികരുടെ വ്യക്തിപരമായ കാര്യത്തിൽ ഇടപെടാത്തതുമായ രീതിയിലുള്ള പെരുമാറ്റമാണ് വിമാനത്തിലും മറ്റും എല്ലവരും പ്രതീക്ഷിക്കുന്നത്.

Keywords:  Local-News, News, India, Top-Headlines, Flight, Flight Schedule, Passenger, Passengers, Health & Fitness, Health, Airport, National, Air India pee-gate: Mental health expert says why one should avoid alcohol on flights
Aster_MIMS < !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Hub
Web Desk Hub

154168 Articles

Tags

Share this story

wellfitindia