SWISS-TOWER 24/07/2023

Attacked | സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം കലാശിച്ചത് അടിയില്‍; യാത്രക്കാരന്‍ എയര്‍ ഇന്‍ഡ്യ വിമാനത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ തല പിടിച്ച് വലിച്ച് തല്ലിയതായി പരാതി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) വിമാന യാത്രയ്ക്കിടെ, സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം കലാശിച്ചത് അടിയില്‍. യാത്രക്കാരന്‍ എയര്‍ ഇന്‍ഡ്യ വിമാനത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ തല പിടിച്ച് വലിച്ച് തല്ലിയതായി പരാതി. ബിസിനസ് ക്ലാസില്‍ നിന്ന് സീറ്റ് തകരാറിനെ തുടര്‍ന്ന് ഇകോനമി ക്ലാസിലേക്ക് മാറിയ എയര്‍ ഇന്‍ഡ്യ ഉദ്യോഗസ്ഥനാണ് ദുരനുഭവം ഉണ്ടായത്. 
Aster mims 04/11/2022

ജൂലൈ 9ന് സിഡ്‌നി-ഡെല്‍ഹി വിമാനത്തിലാണ് സംഭവം. മാന്യമായി സംസാരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ യാത്രക്കാരന്‍ മോശമായി പെരുമാറിയെന്നാണ് പരാതി. 'ഉദ്യോഗസ്ഥന്‍ തന്റെ കൂടെയുണ്ടായിരുന്ന യാത്രക്കാരനോട് മയത്തില്‍ സംസാരിക്കാന്‍ പറഞ്ഞു. പക്ഷേ, അയാള്‍ അദ്ദേഹത്തെ അടിച്ചു. തലപിടിച്ചു കുലുക്കുകയും അധിക്ഷേപിക്കുകയും ചെയ്തു.' ദൃക്‌സാക്ഷി വെളിപ്പെടുത്തി.

എയര്‍ ഇന്‍ഡ്യ ഉദ്യോഗസ്ഥന് വിമാനത്തില്‍ 30സി സീറ്റാണ് അനുവദിച്ചിരുന്നത്. മറ്റു യാത്രക്കാര്‍ ഉണ്ടായിരുന്നതിനാല്‍ 25ാം നിരയിലെ സീറ്റാണ് അദ്ദേഹം തിരഞ്ഞെടുത്തത്. തുടര്‍ന്നാണ് സംഭവം.  തങ്ങള്‍ക്കും അക്രമിയെ നിയന്ത്രിക്കാനായില്ലെന്ന് വിമാനത്തിലെ ജീവനക്കാര്‍ പറഞ്ഞു. തുടര്‍ന്ന് ഉദ്യോഗസ്ഥന്‍ പിന്‍സീറ്റിലേക്ക് മാറിയിരുന്നുവെന്നാണ് വിവരം. 

ഡെല്‍ഹിയില്‍ ലാന്‍ഡ് ചെയ്ത ഉടന്‍ തന്നെ അക്രമിയായ യാത്രക്കാരനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. തുടര്‍ന്ന് ഇയാള്‍ എയര്‍ ഇന്‍ഡ്യയോട് ക്ഷമാപണം നടത്തിയെന്നാണ് റിപോര്‍ട്. മറ്റു യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധം യാത്രക്കാരന്‍ മോശമായി പെരുമാറിയതായി എയര്‍ ഇന്‍ഡ്യ സ്ഥിരീകരിച്ചു. ഇത്തരം രീതികള്‍ അനുവദിക്കില്ലെന്നും അദ്ദേഹത്തിനു മുന്നറിയിപ്പ് നല്‍കിയെന്നും എയര്‍ ഇന്‍ഡ്യ വ്യക്തമാക്കി.
 
Attacked | സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കം കലാശിച്ചത് അടിയില്‍; യാത്രക്കാരന്‍ എയര്‍ ഇന്‍ഡ്യ വിമാനത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ തല പിടിച്ച് വലിച്ച് തല്ലിയതായി പരാതി



Keywords:  News, National, National-New, Air India, Official, Attacked, Co Passenger, Sydney to New Delhi, Air India Official Attacked By Co Passenger while flying from Sydney to New Delhi.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia