Suspended | എയര്‍ ഇന്‍ഡ്യയുടെയും നേപാള്‍ എയര്‍ലൈന്‍സിന്റെയും വിമാനങ്ങള്‍ കൂട്ടിയിടിയില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; അപകട സാഹചര്യം മുന്‍കൂട്ടി കാണാത്തതിന് 3 എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു

 


കഠ്മണ്ഡു: (www.kvartha.com) എയര്‍ ഇന്‍ഡ്യയുടെയും നേപാള്‍ എയര്‍ലൈന്‍സിന്റെയും വിമാനങ്ങള്‍ കൂട്ടിയിടിയില്‍നിന്നു രക്ഷപ്പെട്ടതു തലനാരിഴയ്ക്ക്. അപകട സാഹചര്യം മുന്‍കൂട്ടി കാണാത്തതിന് മൂന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരെ (എടിസി) നേപാള്‍ സസ്‌പെന്‍ഡ് ചെയ്തു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. 'അശ്രദ്ധയോടെ' ജോലി ചെയ്തതിനാണ് മൂന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരെ സസ്‌പെന്‍ഡ് ചെയ്തതെന്നു സിഎഎഎന്‍ വക്താവ് ജഗന്നാഥ് നിരൗള അറിയിച്ചു.

എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ക്ക് എതിരായ നടപടിയെപ്പറ്റി നേപാള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (സിഎഎഎന്‍) പ്രസ്താവന ഇറക്കിയതോടെയാണു സംഭവം പുറംലോകം അറിഞ്ഞത്. വെള്ളിയാഴ്ച രാവിലെ മലേഷ്യയിലെ ക്വാലലംപുരില്‍നിന്നു കഠ്മണ്ഡുവിലേക്കു വരികയായിരുന്ന നേപാള്‍ എയര്‍ലൈന്‍സിന്റെ എയര്‍ബസ് എ320 ആണ് ന്യൂഡെല്‍ഹിയില്‍നിന്നു കഠ്മണ്ഡുവിലേക്കു വരികയായിരുന്ന എയര്‍ ഇന്‍ഡ്യയുടെ വിമാനവുമായി കൂട്ടിയിടിയുടെ വക്കിലെത്തിയത്. ഒരേ ലൊകേഷനില്‍ എയര്‍ ഇന്‍ഡ്യയുടെ വിമാനം 19,000 അടി ഉയരത്തിലും നേപാള്‍ എയര്‍ലൈനിന്റെ വിമാനം 15,000 അടി ഉയരത്തിലുമാണു സഞ്ചരിച്ചിരുന്നത്.

Suspended | എയര്‍ ഇന്‍ഡ്യയുടെയും നേപാള്‍ എയര്‍ലൈന്‍സിന്റെയും വിമാനങ്ങള്‍ കൂട്ടിയിടിയില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; അപകട സാഹചര്യം മുന്‍കൂട്ടി കാണാത്തതിന് 3 എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു

വിമാനങ്ങള്‍ അപകടകരമായി അടുത്തടുത്തു വരുന്നതു റഡാറില്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നേപാള്‍ എയര്‍ലൈനിന്റെ വിമാനം അടിയന്തരമായി 7,000 അടിയിലേക്ക് താഴ്ത്തുകയായിരുന്നുവെന്നു സിഎഎഎന്‍ വക്താവ് ജഗന്നാഥ് നിരൗള വ്യക്തമാക്കി.

ഈ സമയത്ത് കണ്‍ട്രോള്‍ റൂമിന്റെ ചുമതലയിലുണ്ടായിരുന്ന എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ക്ക് എതിരെയാണു നടപടിയെടുത്തതെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി മൂന്നംഗ സമിതി രൂപീകരിച്ചു. വിഷയത്തില്‍ എയര്‍ ഇന്‍ഡ്യയുടെ പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.

Keywords:  Air India, Nepal Airlines Planes Almost Collided, 3 Controllers Suspended, Nepal, News, Flight, Suspension, Air India, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia