പുതിയ മേധാവിയുടെ വരവ് ഭാഗ്യത്തിന്റേത്; എയര്‍ ഇന്ത്യ പൈലറ്റുമാരുടെ ശമ്പളം വര്‍ധിപ്പിച്ചേക്കും
Aug 21, 2015, 10:45 IST
ന്യൂഡല്‍ഹി: (www.kvartha.com 21.08.2015) എയര്‍ ഇന്ത്യ പൈലറ്റുമാരുടെ ശമ്പളം പുനഃപരിശോധിക്കാനുളള സാധ്യതകള്‍ തെളിയുന്നു. കൂടുതല്‍ പറക്കൂ, കൂടുതല്‍ സമ്പാദിക്കൂ എന്ന ശുപാര്‍ശയെത്തുടര്‍ന്നാണ് പൈലറ്റുമാരുടെ ശമ്പള സംവിധാനം പരിശോധിക്കാന്‍ വ്യോമയാന മന്ത്രാലയം തയാറെടുക്കുന്നത്. എയര്‍ ഇന്ത്യയുടെ പുതിയ സിഎംഡിയായി അശ്വനി ലോഹനി ചുമതലയേറ്റെടുത്തതിന് പിന്നാലെയാണിത്.
1980 ബാച്ച് ഇന്ത്യന്‍ റെയില്‍വേ മെക്കാനിക്കല്‍ എഞ്ചിനീയര്‍ ഉദ്യോഗസ്ഥനായിരുന്നു ലോഹനി. കമാന്‍ഡറുമാരുടെ ശമ്പളം 25% വര്‍ധിപ്പിക്കുമ്പോള്‍ ചിലര്‍ക്ക് ശമ്പളത്തില്‍ കുറവ് വരാന്‍ സാധ്യതയുണ്ടെന്നും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഏതു വിമാനക്കമ്പനിയെന്ന വ്യത്യാസമില്ലാതെ എല്ലാ പൈലറ്റുമാര്‍ക്കും ഒരേ പറക്കല്‍ സമയം കണക്കാക്കിയായിരിക്കും ശമ്പളം നിര്‍ണയിക്കുക. അതുപോലെ എല്ലാ മാസവും 70 മണിക്കൂറിനുളള നിശ്ചിത ശമ്പളം നല്‍കുമെന്നും ഉദ്യോഗസ്ഥന്‍.
നിലവില്‍ സാധാരണ പൈലറ്റുമാര്‍ക്ക് 80 മണിക്കൂര്‍ പറക്കുന്നതിനുളള ശമ്പളം ലഭിക്കുമ്പോള്‍ എയര്‍ ഇന്ത്യ പൈലറ്റുമാര്‍ക്കത് 72 മണിക്കൂര്‍ മാത്രമാണ്.
SUMMARY: Salaries of Air India (AI) pilots are set for a complete overhaul with the national carrier recommending a policy of “fly more, earn more” in its final proposal submitted to the aviation ministry on rationalising the pay structure.
The airline also got a new CMD on Thursday— Ashwani Lohani, a 1980-batch Indian Railway Service of Mechanical Engineers official.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.