താലിബാനികളുടെ കൈകളിലകപ്പെടാതെ അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ സ്വന്തം പൗരന്മാരെ സുരക്ഷിതരായി തിരിച്ചെത്തിക്കാന്‍ പുറപ്പെട്ട ഇന്‍ഡ്യന്‍ വിമാനം നിലത്തിറങ്ങാനാകാതെ കുടുങ്ങിയത് ഒരു മണിക്കൂറോളം; ഒടുവില്‍ സംഭവിച്ചത്!
                                                 Aug 15, 2021, 18:46 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 ന്യൂഡെല്‍ഹി: (www.kvartha.com 15.08.2021) താലിബാനികളുടെ കൈകളിലകപ്പെടാതെ അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയ സ്വന്തം പൗരന്മാരെ സുരക്ഷിതരായി തിരിച്ചെത്തിക്കാന്‍ പുറപ്പെട്ട ഇന്‍ഡ്യന്‍ വിമാനം നിലത്തിറങ്ങാനാകാതെ ആകാശത്ത് കുടുങ്ങിയത് ഒരു മണിക്കൂറോളം. 
 ഞായറാഴ്ച ഉച്ചയ്ക്ക് 12.43നാണ് ഡെല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്‍ഡ്യയുടെ എയര്‍ബസ് എ 320 വിമാനം പറന്നു പൊങ്ങിയത്. കൃത്യ സമയത്തുതന്നെ വിമാനം അഫ്ഗാന്റെ ആകാശം തൊട്ടെങ്കിലും ഇറങ്ങാന്‍ അനുമതി ലഭിച്ചില്ല. കാരണം അപ്പോഴേക്കും അഫ്ഗാനിസ്ഥാനില്‍ സ്ഥിതിഗതികള്‍ മാറി മറിഞ്ഞിരുന്നു.
തലസ്ഥാനമായ കാബൂളും പിടിച്ചടക്കി താലിബാന്‍ ഭീകരര്‍ അഫ്ഗാനിസ്ഥാന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തതോടെ കാബൂള്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമിന് എയര്‍ ഇന്‍ഡ്യ വിമാനത്തിന് വിവരങ്ങള്‍ കൈമാറാന്‍ കഴിഞ്ഞില്ല. ഉടനെ പൈലറ്റ് വിമാനത്തിന്റെ റഡാര്‍ ഓഫ് ചെയ്തു. ഒടുവില്‍ താലിബാന്റെ നിരീക്ഷണത്തില്‍ അകപ്പെടാതെ ഒരു മണിക്കൂറോളം വിമാനം അഫ്ഗാന്റെ ആകാശത്ത് വട്ടമിട്ടു. ആശങ്കയുടെ നിമിഷങ്ങള്‍ക്കൊടുവില്‍ കാബൂള്‍ സമയം ഉച്ചയ്ക്ക് 1.45ന് സുരക്ഷിതമായി വിമാനം ഇറങ്ങി.
നാല്‍പതു യാത്രക്കാരുമായി കാബൂളിലെത്തിയ വിമാനം നയതന്ത്ര പ്രതിനിധികളും സുരക്ഷാ ജീവനക്കാരുമടക്കം 162 ഇന്‍ഡ്യക്കാരുമായി ഞായറാഴ്ച രാത്രിയോടെ ഡെല്‍ഹിയില്‍ മടങ്ങിയെത്തും. കാണ്ഡഹാറിലെയും മസര്‍ ഇ-ഷെരിഫിലെയും ഇന്‍ഡ്യന്‍ കോണ്‍സുലേറ്റുകള്‍ അടച്ചു. ഇതോടെയാണ് കാബൂളില്‍ കുടുങ്ങിയ മുഴുവന്‍ ഇന്‍ഡ്യക്കാരെയും പ്രത്യേക വിമാനങ്ങളില്‍ ഇന്‍ഡ്യ തിരിച്ചുകൊണ്ടുവരുന്നത്.
   Keywords:  Air India flight lands 1-hour late; bringing back 120 passengers from Kabul as Taliban take control, New Delhi, News, Protection, Trapped, Flight, Airport, National. 
 
 
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
