SWISS-TOWER 24/07/2023

Flight Delayed | പൈലറ്റ് എത്താന്‍ വൈകി: ഡെല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്‍ഡ്യ വിമാനം 8 മണിക്കൂറോളം വൈകി

 


ന്യൂഡെല്‍ഹി: (www.kvartha.com) എയര്‍ ഇന്‍ഡ്യ വിമാനങ്ങള്‍ വൈകുന്നത് തുടര്‍കഥയാകുന്നു. രണ്ടാം ദിവസവും വിമാനം പുറപ്പെടാന്‍ വൈകി. ഡെല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനം എട്ട് മണിക്കൂറോളം വൈകിയാണ് പുറപ്പെട്ടത്. 

ശനിയാഴ്ച (22.07.2023) രാത്രി 9.45ന് പുറപ്പെടേണ്ട വിമാനം ഞായറാഴ്ച (23.07.2023) രാവിലെയാണ് പുറപ്പെട്ടത്. വിമാനം വൈകിയതോടെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി. പൈലറ്റ് എത്താത്തിനെ തുടര്‍ന്നാണ് വിമാനം വൈകിയതെന്ന് അധികൃതര്‍ അറിയിച്ചു. 

ഡെല്‍ഹി - തിരുവനന്തപുരം എയര്‍ ഇന്‍ഡ്യ വിമാനം പുറപ്പെട്ടാന്‍ ഏറെ വൈകിയതോടെ വിമാനത്താവളത്തില്‍ യാത്രക്കാര്‍ പ്രതിഷേധിച്ചു. എട്ട് മണിക്കൂര്‍ വൈകിയ വിമാനം രാവിലെ ആറു മണിയോടെയാണ് പുറപ്പെട്ടത്.

ശനിയാഴ്ച മണിക്കൂറുകള്‍ വൈകിയായിരുന്നു മുംബൈയില്‍ നിന്ന് കോഴിക്കോടേക്കുള്ള എയര്‍ ഇന്‍ഡ്യ വിമാനം പുറപ്പെട്ടത്. പൈലറ്റ് ഉറങ്ങിപ്പോയതുകൊണ്ടാണ് വിമാനം വൈകുന്നതെന്നാണ് ആദ്യം അധികൃതര്‍ അറിയിച്ചതെന്ന് യാത്രക്കാര്‍ പറഞ്ഞു. എന്നാല്‍ പിന്നീട് സാങ്കേതിക തകരാറാണ് വിമാനം വൈകുന്നതിന്റെ കാരണമെന്ന് അറിയിച്ചു.

വൈകിട്ട് നാലേകാലിനു പുറപ്പെടേണ്ട എയര്‍ ഇന്‍ഡ്യ എഐ 0581 വിമാനത്തില്‍ യാത്ര ചെയ്യാനായി 150ലേറെ യാത്രക്കാരാണ് വിമാനത്താവളത്തില്‍ ഈസമയം എത്തിയിരുന്നത്. അതിരാവിലെ അഞ്ചുമണിക്കു വിമാനത്തില്‍ മുംബൈയില്‍ വന്നിറങ്ങി കോഴിക്കോട്ടേക്കുള്ള കണക്ഷന്‍ വിമാനത്തിനായി കാത്തിരുന്നവരും വയോധികരും കുഞ്ഞുങ്ങളും യാത്രക്കാരിലുണ്ടായിരുന്നു.

ആറു മണിക്കൂര്‍ കഴിഞ്ഞിട്ടും വിമാനം പുറപ്പെടാതായതോടെ തങ്ങള്‍ പരാതിയുമായി രംഗത്തെത്തിയതായും ഇതോടെ ജീവനക്കാര്‍ സുരക്ഷാസേനയെ വിളിച്ചതായും യാത്രക്കാര്‍ പറഞ്ഞു.

Flight Delayed | പൈലറ്റ് എത്താന്‍ വൈകി: ഡെല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്‍ഡ്യ വിമാനം 8 മണിക്കൂറോളം വൈകി


Aster mims 04/11/2022

Keywords:  News, National, National-News, Air India, Flight, Delayed, Mumbai, Thiruvananthapuram, Air India Flight delayed from Mumbai. 

 


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia