Air India | 3 മണിക്കൂര്‍ വിമാനത്തിലിരുത്തി; പിന്നാലെ യാത്ര റദ്ദാക്കി എയര്‍ ഇന്‍ഡ്യ; മുംബൈ വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം
Jan 28, 2023, 14:27 IST
ADVERTISEMENT
മുംബൈ: (www.kvartha.com) എയര്‍ ഇന്‍ഡ്യയുടെ മുംബൈ - കോഴിക്കോട് വിമാനം റദ്ദാക്കിയതില്‍ മുംബൈ വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം. മൂന്നു മണിക്കൂര്‍ വിമാനത്തിലിരുത്തിയ ശേഷമാണ് സാങ്കേതിക തകരാറുണ്ടെന്ന് അറിയിച്ച് അധികൃതര്‍ വിമാനം റദ്ദാക്കിയതെന്നാണ് യാത്രക്കാരുടെ ആരോപണം.

ശനിയാഴ്ച രാവിലെ 6.30ന് പുറപ്പെട്ട് എട്ടുമണിക്ക് വിമാനം കോഴിക്കോട് എത്തിച്ചേരേണ്ടതായിരുന്നു. പകരം വിമാനം വൈകിട്ട് നാലുമണിക്ക് സജ്ജീകരിക്കുമെന്ന് എയര്‍ ഇന്‍ഡ്യ അറിയിച്ചിരുന്നു. എന്നാല്‍, ഇതു അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് യാത്രക്കാര്‍.
Keywords: Air India flight canceled. Mumbai-Kozhikode Flight, Mumbai, News, Protesters, Passengers, Air India, Allegation, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.