Emergency | മണിക്കൂറുകളോളമുള്ള ആശങ്കയ്ക്ക് വിരാമം: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഷാര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം സുരക്ഷിതമായി തിരിച്ചിറക്കി

 
Air India Express Makes Emergency Landing Due to Technical Issue
Air India Express Makes Emergency Landing Due to Technical Issue

Photo Credit: X / The Vocal News

● ആശങ്ക ഉണ്ടാക്കിയത് AXB613 എന്ന വിമാനം
● തകരാര്‍ ശ്രദ്ധയില്‍പെട്ട പൈലറ്റ് അടിയന്തര സഹായം തേടുകയായിരുന്നു
● 141 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്

ചെന്നൈ: (KVARTHA) സാങ്കേതിക തകരാറിനെത്തുടര്‍ന്ന് മണിക്കൂറുകളോളം ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷം ഷാര്‍ജയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ഒടുവില്‍ സുരക്ഷിതമായി  ട്രിച്ചി വിമാനത്താവളത്തില്‍ തിരിച്ചിറക്കി. ഷാര്‍ജയിലേക്ക് പുറപ്പെട്ട AXB613 എന്ന വിമാനമാണ് അടിയന്തര ലാന്‍ഡിംഗ് നടത്തിയത്. തകരാര്‍ ശ്രദ്ധയില്‍പെട്ട പൈലറ്റ് അടിയന്തര സഹായം തേടുകയായിരുന്നു. 


തുടര്‍ന്ന് ട്രിച്ചിയുടെ ആകാശത്ത് രണ്ടര മണിക്കൂറോളം വട്ടമിട്ട് പറന്ന് ഇന്ധനം കളഞ്ഞ ശേഷമാണ് ലാന്‍ഡിങ് നടത്തിയത്. 20ലധികം ആംബുലന്‍സുകളും ഫയര്‍ യൂണിറ്റുകളുമടക്കം സജ്ജമാക്കി അടിയന്തര സാഹചര്യം നേരിടാനുള്ള വന്‍ ക്രമീകരണം വിമാനത്താവളത്തില്‍ ഒരുക്കിയിരുന്നു.


ബോയിംഗ് വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിന് തകരാര്‍ സംഭവിച്ചതാണ് ആശങ്കയ്ക്ക് കാരണം. 141 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരില്‍ അധികവും തമിഴ് നാട് സ്വദേശികളാണ്.

#AirIndiaExpress #EmergencyLanding #FlightSafety #Trichy #TechnicalGlitch #AviationNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia