Banned | 'മദ്യപിച്ചെത്തി വിമാനത്തില്‍ വയോധികയുടെ മേല്‍ മൂത്രമൊഴിച്ച സംഭവം': യാത്രക്കാരന് എയര്‍ ഇന്ത്യ 30 ദിവസത്തേക്ക് വിലക്കേര്‍പ്പെടുത്തി; പൊലീസ് നടപടിയും
Jan 4, 2023, 17:18 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) 2022 നവംബറില്‍ ന്യൂയോര്‍ക്കില്‍ നിന്ന് ഡെല്‍ഹിയിലേക്കുള്ള വിമാനത്തില്‍ ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യുകയായിരുന്ന വയോധികയുടെ മേല്‍ മൂത്രമൊഴിച്ചെന്നാരോപണത്തില്‍ യാത്രക്കാരന് എയര്‍ ഇന്ത്യ 30 ദിവസത്തേക്ക് വിലക്കേര്‍പ്പെടുത്തി. വിമാനത്തിലുണ്ടായിരുന്ന സ്ത്രീ യാത്രക്കാരിക്ക് അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കിയ സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കണ്ടതെന്ന് കമ്പനി ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.
സംഭവം ഡിജിസിഎയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും തുടര്‍നടപടികള്‍ സ്വീകരിക്കാമെന്നും എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു. സംഭവത്തില്‍ പൊലീസില്‍ ഇതിനകം പരാതി നല്‍കിയിട്ടുണ്ട്. യാത്രക്കാരിക്ക് നീതി ഉറപ്പാക്കാന്‍ നിയമ നിര്‍വഹണ ഏജന്‍സികളെയും അധികൃതരെയും സഹായിക്കാന്‍ എയര്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും കമ്പനി വ്യക്തമാക്കി. വയോധിക ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന് കത്തെഴുതിയതിനെ തുടര്‍ന്നാണ് സംഭവം പുറത്തായത്.
2022 നവംബര്‍ 26ന് എയര്‍ ഇന്ത്യയുടെ എഐ-102 വിമാനത്തിലാണ് സംഭവം. 70 വയസുള്ള യാത്രക്കാരിയുടെ മേല്‍, മദ്യപിച്ചെത്തിയ യാത്രക്കാരന്‍ തന്റെ വസ്ത്രം അഴിച്ച് മൂത്രമൊഴിച്ചെന്നാണ് ആരോപണം. ഉച്ചഭക്ഷണത്തിന് ശേഷം ലൈറ്റുകള്‍ അണച്ചപ്പോഴായിരുന്നു സംഭവം. മൂത്രമൊഴിച്ച ശേഷം, മറ്റൊരു യാത്രക്കാരന്‍ പോകാന്‍ ആവശ്യപ്പെടുന്നത് വരെ ഇയാള്‍ അവിടത്തെന്നെ നിന്നുവെന്നാണ് പറയുന്നത്. വയോധിക ഇക്കാര്യം ക്രൂ ജീവനക്കാരെ അറിയിച്ചെങ്കിലും അവര്‍ നടപടിയെടുത്തില്ലെന്നാണ് ആരോപണം. വിമാനം ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്തതിന് ശേഷം യാത്രക്കാരനെ ഒരു നടപടിയും കൂടാതെ പോകാന്‍ അനുവദിച്ചതായും അവര്‍ പറഞ്ഞു.
വിമാനത്തിലെ ജീവനക്കാരുടെ വീഴ്ചകള്‍ പരിശോധിക്കാനും വിഷയത്തില്‍ ഉടനടി നടപടി സ്വീകരിക്കുന്നതില്‍ വന്ന വീഴ്ചകള്‍ പരിഹരിക്കാനും ആഭ്യന്തര കമ്മിറ്റിയും രൂപീകരിച്ചതായി എയര്‍ ഇന്ത്യ അറിയിച്ചു. അന്വേഷണത്തിനിടയില്‍ ഇരയായ യാത്രക്കാരിയുമായും അവരുടെ കുടുംബവുമായും ഞങ്ങള്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് യര്‍ ഇന്ത്യ അറിയിച്ചു. സംഭവം പുറത്തായതിന് പിന്നാലെ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് എയര്‍ ഇന്ത്യ നേരത്തെ വ്യക്തമാക്കിയിരുന്നു.

Keywords: Latest-News, National, Top-Headlines, Ban, Air India, Air Plane, Passenger, Police, New Delhi, Air India bans man who urinated on woman in New York-Delhi flight for 30 days.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.