Illicit Relationship | തന്റെ ഭാര്യയുമായി എസ്ഐക്ക് അവിഹിതബന്ധമുണ്ടെന്നും കുഞ്ഞ് ജനിച്ചെന്നും വ്യോമസേനാ ഉദ്യോഗസ്ഥൻ; തെളിവായി ഡിഎൻഎ പരിശോധന ഫലവും; പൊലീസുകാരന്റെ വാദം ഇങ്ങനെ; അധികൃതരെ കുഴക്കി ഒരു കേസ്
Jul 24, 2023, 13:58 IST
ലക്‌നൗ: (www.kvartha.com) തന്റെ ഭാര്യയുമായി പൊലീസ് സബ് ഇൻസ്പെക്ടർക്ക് അവിഹിതബന്ധമുണ്ടെന്നും ഈ ബന്ധത്തിൽ ഒരു കുഞ്ഞ് ജനിച്ചിട്ടുണ്ടെന്നുമുള്ള ഗുരുതര ആരോപണവുമായി വ്യോമസേനാ ഉദ്യോഗസ്ഥൻ രംഗത്ത്. ഇതിന്റെ ആധികാരികത ഡിഎൻഎ ടെസ്റ്റിലൂടെ തെളിഞ്ഞിട്ടുണ്ടെന്നും ഇയാൾ പറയുന്നു. ഉത്തർപ്രദേശിലെ പ്രയാഗ് രാജ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഇക്കാര്യത്തിൽ പൊലീസ് സൂപ്രണ്ടിന് വ്യോമസേനാ ഉദ്യോഗസ്ഥൻ പരാതിയും നൽകിയിട്ടുണ്ട്.
'2005 ലാണ് വ്യോമസേനാ ഉദ്യോഗസ്ഥന്റെ വിവാഹം കഴിഞ്ഞത്. ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥന്റെ സഹോദരിയും വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയും സുഹൃത്തുക്കൾ ആയിരുന്നു. പൊലീസ് ഉദ്യോഗസ്ഥന് രാജസ്ഥാനിൽ പോസ്റ്റിംഗ് കിട്ടിയ സമയത്താണ് ഇവർ തമ്മിലുള്ള ബന്ധം ഉടലെടുത്തത്. 2014 ഭാര്യ ഗർഭിണിയായതോടെ വ്യോമസേനാ ഉദ്യോഗസ്ഥനിൽ സംശയങ്ങൾ ഉടലെടുത്തു.
കുട്ടിയുടെ പിതൃത്വം മനസിലാക്കുന്നതിന് വേണ്ടി 2015 ൽ ഡിഎൻഎ ടെസ്റ്റ് നടത്തുകയും ഇതിൽ വ്യോമസേനാ ഉദ്യോഗസ്ഥൻ ഈ കുഞ്ഞിന്റെ പിതാവ് അല്ലെന്ന് തെളിയുകയും ചെയ്തു. തുടർന്ന് ഇയാൾ തന്റെ ഭാര്യയുടെ ഫോൺ പരിശോധിക്കുകയും അതിൽ പൊലീസ് ഉദ്യോഗസ്ഥനുമായുള്ള സംഭാഷണങ്ങൾ കണ്ടെത്തുകയും ചെയ്തു. കൂടാതെ ഭാര്യയുടെ പേരിൽ ഉണ്ടായിരുന്ന വിലപിടിപ്പുള്ള സ്ഥലം പൊലീസ് ഉദ്യോഗസ്ഥൻ വിറ്റതായും കണ്ടെത്തി', പരാതി ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, ആരോപണങ്ങളെല്ലാം പൊലീസ് ഉദ്യോഗസ്ഥൻ ശക്തമായി എതിർത്തു. എ എസ്പി സമർ ബഹദൂർ ആണ് കേസ് അന്വേഷിക്കുന്നത്. ഊർജിതമായി കേസ് അന്വേഷിക്കുമെന്നും ആരോപണ വിധേയമായിരിക്കുന്ന എല്ലാ വസ്തുതകളിലും അന്വേഷണം ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൗതുകകരമായ മറ്റൊരു കാര്യം വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യ തന്റെ മുൻ ഭാര്യയാണെന്നും താൻ മുൻപ് വിവാഹ മോചനം ചെയ്തതാണെന്നുമാണ് പൊലീസ് ഉദ്യോഗസ്ഥൻ വാദിക്കുന്നത്. ഭൂമി വിഷയവുമായി ബന്ധപ്പെട്ട തർക്കം തങ്ങൾ തമ്മിൽ മുൻപ് ഉള്ളതാണെന്നും തന്റെ മുൻ ഭാര്യയെ സഹായിച്ചതിന്റെ പേരിൽ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും എസ്ഐ പറയുന്നു. ദുരൂഹതകൾ നിറഞ്ഞ കേസിന്റെ ചുരുളഴിക്കാനുള്ള നീക്കത്തിലാണ് പൊലീസ്.
Keywords: News, National, Lucknow, Relationship, Police, Airforce, Wife, DNA, Prayagraj, Case, Illicit Relationship, Investigation, Complaint, Air Force Officer Accuses Police Sub-Inspector Of Illicit Relationship With His Wife.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.