AC explodes | കർണാടകയിലെ കല്യാൺ ജ്വല്ലേഴ്‌സ് ഷോറൂമിൽ എ സി പൊട്ടിത്തെറിച്ചു; 3 പേർക്ക് പരിക്ക്; ദൃശ്യങ്ങൾ പുറത്ത്

 


ADVERTISEMENT

ബെംഗ്ളുറു: (KVARTHA) കർണാടക ബെല്ലാരിയിലെ കല്യാൺ ജ്വല്ലേഴ്‌സ് ഷോറൂമിൽ എയർ കണ്ടീഷണർ (AC) പൊട്ടിത്തെറിച്ച് മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. ഷോറൂമിലെ എയർ കണ്ടീഷണറുകളിലൊന്നിൻ്റെ തകരാർ മൂലമാണ് സ്‌ഫോടനമുണ്ടായതെന്നാണ് വിവരം. കടയിൽ പെട്ടെന്ന് സ്‌ഫോടനം ഉണ്ടാകുകയും വൻതോതിൽ പുക ഉയരുകയും ചെയ്തു.
    
AC explodes | കർണാടകയിലെ കല്യാൺ ജ്വല്ലേഴ്‌സ് ഷോറൂമിൽ എ സി പൊട്ടിത്തെറിച്ചു; 3 പേർക്ക് പരിക്ക്; ദൃശ്യങ്ങൾ പുറത്ത്


അപകടം നടന്നയുടൻ അഗ്നിശമനസേന സ്ഥലത്തെത്തി തീ അണയ്ക്കുകയും ചെയ്തു. അപകടത്തിൽ ഷോറൂമിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ജനാലകൾക്കുൾപ്പെടെ കേടുപാടുകൾ സംഭവിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Keywords: Air conditioner, National, Kalyan Jewellers, Karnataka, Bengaluru, Bellari, Blast, Injured, Smoke, Fire Force, Damages, Air conditioner explodes at Kalyan Jewellers store in Karnataka, 3 injured.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia