SWISS-TOWER 24/07/2023

തൊഴിലിനായി സ്വയം സമര്‍പ്പിച്ചവര്‍; ശ്വാസോച്ഛ്വാസമെടുക്കാന്‍ സാധിക്കാതെ ഗുരുതരാവസ്ഥയിലായ കൊവിഡ് രോഗിയെ രക്ഷിക്കാന്‍ സുരക്ഷാ കവചമൂരി ഡോക്ടര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 11.05.2020) അതീവ ഗുരുതരാവസ്ഥയിലായ കൊവിഡ് രോഗിയെ രക്ഷിക്കാന്‍ സുരക്ഷാ കവചമൂരി ഡോക്ടര്‍. സുരക്ഷാ കവചം അഴിച്ചു മാറ്റിയതിനെ തുടര്‍ന്ന് എയിംസ് ഡോക്ടര്‍ക്ക് 14 ദിവസത്തെ ക്വാറന്റൈന്‍ അധികൃതര്‍ നിര്‍ദേശിച്ചു. ജമ്മു കശ്മീരിലെ അനന്തനാഗ് ജില്ലക്കാരനായ ഡോക്ടര്‍ സാഹിദ് അബ്ദുള്‍ മജീദ് ആണ് സ്വന്തം ജീവന്‍ വരെ അപകടപ്പെടുത്തി രോഗിയെ രക്ഷിക്കാനുള്ള ശ്രമം നടത്തിയത്.

 തൊഴിലിനായി സ്വയം സമര്‍പ്പിച്ചവര്‍; ശ്വാസോച്ഛ്വാസമെടുക്കാന്‍ സാധിക്കാതെ ഗുരുതരാവസ്ഥയിലായ കൊവിഡ് രോഗിയെ രക്ഷിക്കാന്‍ സുരക്ഷാ കവചമൂരി ഡോക്ടര്‍

വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ആംബുലന്‍സിനുള്ളിലാണ് സംഭവം. ഗുരുതരാവസ്ഥയിലായ രോഗിയെ എയിംസിലെ സീനിയര്‍ റസിഡന്റ് ഡോക്ടര്‍ മജീദ് ആംബുലന്‍സില്‍ എത്തി സന്ദര്‍ശിച്ചപ്പോള്‍ ശ്വാസം വലിക്കാന്‍ പോലും ബുദ്ധിമുട്ടുകയായിരുന്നു രോഗി. ട്യൂബു വഴി കൃത്രിമ ശ്വാസോച്ഛ്വാസം രോഗിക്ക് നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ചില തടസ്സങ്ങളെ തുടര്‍ന്ന് രോഗിയുടെ ട്യൂബ് ഊരി വീണ്ടും ഇന്‍ട്യൂബേറ്റ് ചെയ്യാന്‍ ഡോക്ടര്‍ തീരുമാനിച്ചു. ഈ സമയം ധരിച്ചിരുന്ന ഗോഗിള്‍സ് മൂലം കാഴ്ച ശരിയാവാഞ്ഞതാണ് സുരക്ഷാ കവചം ഊരാന്‍ ഡോക്ടറെ പ്രേരിപ്പിച്ചത്.

'ഇന്‍ട്യൂബേറ്റ് ചെയ്യപ്പെട്ട രോഗി മരണ വെപ്രാളത്തിലായതിനാല്‍ ഞാന്‍ ഉടന്‍ തന്നെ വീണ്ടും ഇന്‍ബ്യൂബേറ്റ് ചെയ്യാന്‍ തീരുമാനിച്ചു. ആംബുലന്‍സിനുള്ളില്‍ ഗോഗിളിലൂടെയുള്ള കാഴ്ച ശരിയാവാത്തതിനാല്‍ ഗോഗിളുകളും ഫെയ്‌സ് ഷീല്‍ഡും ഞാന്‍ നീക്കംചെയ്യുകയായിരുന്നു. വീണ്ടും ഇന്‍ട്യുബേറ്റ് ചെയ്യുന്നതില്‍ കാലതാമസം ഉണ്ടാകുന്നത് ഒരു പക്ഷെ രോഗിയുടെ മരണത്തിന് കാരണമാവുമായിരുന്നു', ഡോക്ടര്‍ പറയുന്നു.

സാഹിദ് അബദുള്‍ മജീദ് തന്റെ നോമ്പു തുറക്കാന്‍ പോലും സമയമില്ലാതെയാണ് ആശുപത്രിയിലേക്ക് പോയതെന്ന് എയിംസ് റെസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ശ്രീനിവാസ് രാജ്കുമാര്‍ പറയുന്നു.

'രോഗിയുടെ ജീവന്‍ രക്ഷിക്കാനായി സുരക്ഷാ കവചം എടുത്തു മാറ്റാന്‍ മജീദിന് രണ്ടാമതൊന്ന് ആലോചിക്കേണ്ടിയിരുന്നില്ല. തന്റെ ചുമതല നിറവേറ്റുന്നതിനായി വൈറസ് ബാധയേല്‍ക്കാന്‍ ഏറ്റവും സാധ്യതയുള്ള പരിതസ്ഥിതിക്ക് അദ്ദേഹം സ്വയം വിധേയനാകുകയായിരുന്നു'. സഹീദ് അബ്ദുല്‍ മജീദ് തൊഴിലിനായി സ്വയം സമര്‍പ്പിച്ച അനുകമ്പയുള്ള ഡോക്ടറാണെന്നും രാജ്കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Keywords:  News, National, New Delhi, Doctor, Patient, COVID19, Treatment, Ambulance, Hospital, AIIMS Doctor Removes Protective Gear To Save COVID-19 Patient
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia