Party Office Attacked | അണ്ണാ ഡിഎംകെ സംസ്ഥാന കമിറ്റി ഓഫീസ് ആക്രമണം; ഒ പനീര്‍ശെല്‍വത്തിനെതിരെ എതിര്‍ വിഭാഗം പരാതി നല്‍കി
Jul 12, 2022, 15:15 IST
ചെന്നൈ: (www.kvartha.com) തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ജയലളിതയുടെ വിശ്വസ്തനുമായ ഒ പനീര്‍ശെല്‍വത്തിനെതിരെ തമിഴ്‌നാട് പൊലീസില്‍ പരാതി. റോയാപേട്ടയിലെ അണ്ണാ ഡിഎംകെ സംസ്ഥാന കമിറ്റി ഓഫീസ് ആക്രമണത്തില്‍ പങ്കുണ്ടെന്ന് കാട്ടിയാണ് എതിര്‍ വിഭാഗം പരാതി നല്‍കിയത്.
പനീര്‍ശെല്‍വവും അദ്ദേഹത്തിന്റെ വിശ്വസ്തരായ ആര്‍ വൈദ്യലിംഗം, പി എച് മനോജ് പാണ്ഡ്യന്‍, ജെ സി ടി പ്രഭാകരന്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. ഇവരുടെ ആവശ്യപ്രകാരമാണ് അണ്ണാ ഡിഎംകെ ഓഫീസ് അനുയായികള്‍ ആക്രമിച്ചതെന്ന് കാട്ടി, അണ്ണാ ഡിഎംകെ ദക്ഷിണ ചെന്നൈ ജില്ലാ സെക്രടറി ആദിരാജാറാം റോയാപേട്ട പൊലീസില്‍ പരാതി നല്‍കിയത്.
കോടതി വിധിക്ക് പിന്നാലെ തിങ്കളാഴ്ച് ചേര്‍ന്ന ജനറല്‍ കൗന്‍സില്‍ യോഗം, ഒ പനീര്‍ശെല്‍വത്തെ പാര്‍ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഒത്തുതീര്‍പ് ഫോര്‍മുലയുടെ ഭാഗമായി പാര്‍ടിയില്‍ നടപ്പാക്കിയ ഇരട്ടനേതൃത്വ പദവി ജനറല്‍ കൗണ്‍സില്‍ റദ്ദാക്കുകയും എടപ്പാടി കെ പളനിസ്വാമിയെ താല്‍ക്കാലിക സെക്രടറിയായി തിരഞ്ഞെടുക്കുകയും ചെയ്തു.
ജനറല്‍ കൗന്‍സില്‍ യോഗം ചേരുന്നത് തടയണമെന്നാവശ്യപ്പെട്ടുള്ള പനീര്‍ശെല്‍വത്തിന്റെ ഹര്‍ജി മദ്രാസ് ഹൈകോടതി തള്ളിയതിന് പിന്നാലെയാണ് പാര്‍ടിയുടെ നിയന്ത്രണം പളനിസ്വാമി പിടിച്ചെടുത്തത്. പനീര്‍ശെല്‍വത്തെ പിന്തുണക്കുന്നവരെയും പാര്‍ടിയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. ജനറല്‍ സെക്രടറിയായി എടപ്പാടി പളനി സ്വാമിയേ തിരഞ്ഞെടുത്തതിന് തൊട്ടുപിന്നാലെയാണ് പ്രത്യേക പ്രമേയത്തിലൂടെ ഒ പനീര്‍ശെല്‍വത്തെയും അനുയായികളെയും പുറത്താക്കിയത്.
അണ്ണാ ഡിഎംകെ ജനറല്‍ കൗന്‍സില്‍ ചേരാന്‍ മദ്രാസ് ഹൈകോടതി പളനിസ്വാമി വിഭാഗത്തിന് അനുമതി നല്‍കി. ഇതിന് പിന്നാലെയാണ് റോയാപേട്ടയിലെ ഓഫീസിന്റെ മുന്‍വാതില്‍ തകര്‍ത്ത് അണികള്‍ പനീര്‍ശെല്‍വത്തെ അകത്തേക്ക് കൊണ്ടുപോയതെന്ന് പൊലീസ് പറയുന്നു. സംഘര്‍ഷം നടക്കുന്നതിനിടെ ഓഫീസിന്റെ മട്ടുപ്പാവില്‍ നിന്ന് ഒപിഎസ് അണികളെ അഭിവാദ്യം ചെയ്തു. ഈ സംഭവത്തില്‍ 400 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അണ്ണാ ഡിഎംകെയില്‍ നിന്ന് എല്ലാ അര്‍ഥത്തിലും പുറത്തായ പനീര്‍ശെല്‍വം അടുത്തത് എന്ത് ചെയ്യുമെന്ന് ഉറ്റുനോക്കുകയാണ് തമിഴക രാഷ്ട്രീയം.
Keywords: News,National,India,chennai,Tamilnadu,Politics,DMK,AIADMK,O Paneerselvam, Palani Swami, Attack on Anna DMK headquarters; Opposite section filed a complaint against O Paneerselvam
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.