Oppose Mall | തമിഴ്‌നാട്ടിൽ ലുലു മോൾ സ്ഥാപിക്കാനുള്ള പദ്ധതിക്കെതിരെ എഐഎഡിഎംകെയും ബിജെപിയും; ഒരു ഇഷ്ടിക പോലും സ്ഥാപിക്കാൻ അനുവദിക്കില്ലെന്ന് ബിജെപി അധ്യക്ഷൻ
May 10, 2022, 18:13 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെന്നൈ: (www.kvartha.com) സംസ്ഥാനത്ത് രണ്ട് ലുലു മോളുകൾ നിർമിക്കാനുള്ള തമിഴ്‌നാട് സർകാരിന്റെ പദ്ധതിക്കിടെ കടുത്ത എതിർപ്പുമായി എഐഎഡിഎംകെയും ബിജെപിയും രംഗത്ത്. സംസ്ഥാനത്ത് ലുലു മോളുകൾ തുറക്കുന്നത് ചെറുകിട കച്ചവടക്കാരെയും വ്യാപാരികളെയും സാരമായി ബാധിക്കുമെന്നാണ് പ്രതിപക്ഷ പാർടികളുടെ അഭിപ്രായം. ലുലു മോളുകൾ വഴിയോര കച്ചവടക്കാരുടെയും ചെറുകിട കടയുടമകളുടെയും ഉപജീവനത്തെ ബാധിക്കുമെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ അഭിപ്രായപ്പെട്ടു. അതിനാൽ തമിഴ്‌നാട്ടിൽ തറക്കല്ലിടാൻ ഈ സംഘത്തെ അനുവദിക്കില്ലെന്നാണ് ബിജെപി നിലപാട്.
മാർചിൽ യുഎഇയിലേക്കുള്ള ഔദ്യോഗിക സന്ദർശന വേളയിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ലുലു ഗ്രൂപ് ചെയർമാൻ എം എ യൂസഫലിയുമായി നടത്തിയ ചർചയിലാണ് 3500 കോടി രൂപ മുതൽമുടക്കിൽ മൂന്ന് പ്രധാന പദ്ധതികൾ തമിഴ്‌നാട്ടിൽ നടപ്പാക്കുന്നതിന് ധാരണാപത്രം ഒപ്പുവെച്ചത്. 2,500 കോടി രൂപ മുതൽമുടക്കിൽ സംസ്ഥാനത്ത് രണ്ട് മോളുകൾ സ്ഥാപിക്കാനും കൂടാതെ 1000 കോടി രൂപ മുതൽമുടക്കിൽ കയറ്റുമതി അധിഷ്‌ഠിത ഭക്ഷ്യ സംസ്‌കരണ പദ്ധതി നടപ്പാക്കാനും പദ്ധതിയുണ്ട്.
ലുലു ഗ്രൂപിന്റെ പ്രവർത്തനത്തെ തമിഴ്‌നാട്ടിലെ ബിജെപി എതിർക്കുമ്പോൾ, ബിജെപി ഭരിക്കുന്ന ഗുജറാതിൽ ലുലു ഗ്രൂപ് കഴിഞ്ഞ ഡിസംബറിൽ സർകാരുമായി 2000 കോടി രൂപയുടെ പദ്ധതികൾക്കായി ധാരണാപത്രം ഒപ്പുവെച്ചിരുന്നു. കൂടാതെ, ബിജെപി ഭരിക്കുന്ന മറ്റൊരു സംസ്ഥാനമായ ഉത്തർപ്രദേശിലെ ലക്‌നൗവിൽ ഒരു ലുലു മാൾ ഉദ്ഘാടനം ചെയ്യാൻ പോവുകയാണ്. എന്നാൽ തമിഴ്‌നാട്ടിൽ കോയമ്പത്തൂരിൽ വരാനിരിക്കുന്ന മോളിന് ഒരു ഇഷ്ടിക പോലും സ്ഥാപിക്കാൻ ലുലു ഗ്രൂപിനെ അനുവദിക്കില്ലെന്ന് അണ്ണാമലൈ പറഞ്ഞു.
ലുലു ഗ്രൂപിന് തമിഴ്‌നാട്ടിൽ നിക്ഷേപം നടത്താൻ അനുമതി നൽകിയതിൽ രൂക്ഷമായി വിമർശിച്ച് എഐഎഡിഎംകെയും രംഗത്തെത്തി. 39-ാമത് തമിഴ്‌നാട് വണിഗർഗൽ മഹാജന സംഗമത്തിൽ, ജോയിന്റ് കോ-ഓർഡിനേറ്റർ ഇ പളനിസ്വാമി, ചെറുകിട വ്യവസായങ്ങളെയും വ്യാപാരികളെയും പാർടി പിന്തുണയ്ക്കുന്നുവെന്ന് അവകാശപ്പെടുകയും എന്നാൽ അവരെ നശിപ്പിക്കുന്ന വൻകിട മൾടിനാഷനൽ കംപനികൾക്കെതിരെ ഒന്നിക്കുമെന്നും വ്യക്തമാക്കി.

Keywords: News, National, Top-Headlines, BJP, Tamilnadu, AIADMK, Government, Political party, UAE, Lulu mall, AIADMK and BJP oppose Lulu mall plans in Tamil Nadu.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.