Viral Video | 'ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് രാഹുല്‍ ഗാന്ധി'; സമൂഹ മാധ്യമങ്ങളില്‍ വൈറലായി എഐ വീഡിയോ
Apr 29, 2024, 17:58 IST
ന്യൂഡെല്‍ഹി: (KVARTHA) കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന എഐ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. രാഹുല്‍ ഗാന്ധി സത്യപ്രതിജ്ഞാ വേദിയിലേക്ക് കയറുന്നതും ഒപ്പം സന്തോഷിക്കുന്ന കോണ്‍ഗ്രസ് നേതാക്കളും തുടര്‍ന്ന് ചെങ്കോട്ടയിലെ ദൃശ്യങ്ങളുമാണ് നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ ചെയ്തിരിക്കുന്ന വീഡിയോയില്‍
കാണിക്കുന്നത്.
'ബഹുമാനപ്പെട്ട പ്രധാനമന്ത്രി രാഹുല്‍ ഗാന്ധി' എന്ന അടിക്കുറിപ്പോട് കൂടിയാണ് വീഡിയോ പ്രചരിക്കുന്നത്. കോണ്‍ഗ്രസ് അനുഭാവികളടക്കം നിരവധി പേരാണ് സമൂഹമാധ്യമങ്ങളില്‍ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ജൂണ്‍ നാലിന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുമ്പോള്‍ ഇന്‍ഡ്യയുടെ പ്രധാനമന്ത്രി രാഹുല്‍ ഗാന്ധി ആയിരിക്കുമെന്ന കുറിപ്പോടെയാണ് എക്‌സില്‍ പലരും വീഡിയോ പങ്കുവയ്ക്കുന്നത്.
'ഫാക്റ്റ് ചെകര്‍' ആയ ബൂം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയും ശബ്ദശകലങ്ങളും ഡൗണ്‍ലോഡ് ചെയ്യുകയും എ ഐ എഡിഷന്‍ ടൂളുകള്‍ വഴി ഇത് ഡിജിറ്റല്‍ നിര്‍മിതമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.
നേരത്തെ കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിന്റെ ഐഎ വീഡിയോയും ഇത്തരത്തില്‍ പ്രചരിച്ചിരുന്നു. മുസ്ലിംകള്‍ക്ക് പള്ളി പണിയുമെന്നും ആര്‍ടികിള്‍ 370 പുനഃസ്ഥാപിക്കുമെന്നും കമല്‍നാഥ് വാഗ്ദാനം ചെയ്യുന്നതായിരുന്നു വീഡിയോയില്‍.
അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെ വ്യാജവാര്‍ത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നതിനെതിരെ തിരഞ്ഞെടുപ്പ് കമീഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Keywords: News, National, National-News, Video, Social-Media, AI-Generated, Fake Clip, Rahul Gandhi, Swearing, PM, Goes Viral, Video, National News, Artificial Intelligence, New Delhi News, Congress Leader, Prime Minister, Red Fort, Delhi News, Social Media, AI-Generated Fake Clip Of Rahul Gandhi Swearing-In As PM Goes Viral.The day is soon… on June 4… The Prime Minister will be Rahul Gandhi… pic.twitter.com/ymrLZC447q
— Aaron Mathew (@AaronMathewINC) April 25, 2024
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.