ആളറിയാതെ സഹോദരനെ വിവാഹം കഴിച്ച യുവതി വിവാഹമോചിതയായി

 


ADVERTISEMENT

ഹൈദരാബാദ്: (www.kvartha.com 17.09.2015) ആളറിയാതെ സഹോദരനെ വിവാഹം കഴിച്ച യുവതി ബന്ധം പിരിയാന്‍ നിയമസഹായം തേടുന്നു. ഹൈദരാബാദിലാണ് സംഭവം. സമീര്‍ എന്ന യുവാവും മീന എന്ന യുവതിയുമാണ് ബന്ധമറിയാതെ വിവാഹം കഴിച്ചത്.

ഒരു വിവാഹ പാര്‍ട്ടിയില്‍ വെച്ച്  പരസ്പരം കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലാവുകയും ഒടുവില്‍ വിവാഹം കഴിക്കുകയുമായിരുന്നു. വീട്ടുകാര്‍ അറിഞ്ഞാല്‍ ബന്ധത്തിന് തടസമാവുമെന്ന് കരുതി ഇരുവരും വിവാഹവാര്‍ത്ത രഹസ്യമാക്കിവെച്ചു.

എന്നാല്‍ അടുത്തിടെ ഇവരുടെ കുടുംബത്തില്‍ നടന്ന  വിവാഹ ചടങ്ങില്‍ വെച്ച് ഇരുവരും
കണ്ടുമുട്ടിയപ്പോഴാണ് സമീര്‍ തന്റെ അര്‍ധസഹോദരനാണെന്ന കാര്യം മീന അറിയുന്നത്. ഈ വിവരമറിഞ്ഞ മീനയും സമീറും ആകെ തകര്‍ന്നുപോയി. ഇതിനിടെ മീനയുടെ വിവാഹം നടന്നതറിയാത്ത വീട്ടുകാര്‍ അവളെ വിവാഹം കഴിപ്പിക്കാനുള്ള ഒരുക്കങ്ങളും തുടങ്ങി. ഇതോടെ താന്‍ വിവാഹിതയാണെന്ന വിവരം മീന വീട്ടുകാരെ അറിയിക്കുകയായിരുന്നു.

തങ്ങള്‍ സഹോദരങ്ങളാണെന്ന് തിരിച്ചറിഞ്ഞതോടെ ഒടുവില്‍ ഇരുവരും വിവാഹബന്ധം വേര്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. നിയമപരമായി വിവാഹബന്ധം വേര്‍പിരിഞ്ഞ സ്ഥിതിക്ക് ഇരുവരും ഒരുമിച്ച് യോജിച്ച ഒരു തീരുമാനത്തിലെത്തണമെന്നാണ്  പോലീസ് പറയുന്നത്.

ആളറിയാതെ സഹോദരനെ വിവാഹം കഴിച്ച യുവതി വിവാഹമോചിതയായി


Also Read:
കുഡ്‌ലു ബാങ്ക് കൊള്ള: പൊതുപ്രവര്‍ത്തകന്‍ ദുല്‍ ദുല്‍ ഷരീഫ് അറസ്റ്റില്‍; 10 കിലോ സ്വര്‍ണം കണ്ടെടുത്തു

Keywords:  Ahmedabad: Cousins tie the knot accidentally, seek Police help for divorce, Hyderabad, Marriage, Brother, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia