ഷീനാബോറ കൊലക്കേസ് അന്വേഷിക്കുന്ന മുംബൈ പോലീസ് കമ്മിഷണര്‍ക്ക് സ്ഥാനചലനം
Sep 8, 2015, 14:46 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 08.09.2015) ഷീന ബോറ കൊലക്കേസ് അന്വേഷിക്കുന്ന മുംബൈ പോലീസ് കമ്മിഷണര്‍ രാകേഷ് മരിയയ്ക്ക് സ്ഥാനചലനം. കേസന്വേഷണം പുരോഗമിക്കവെയാണ് അന്വേഷണോദ്യോഗസ്ഥനെ സ്ഥലംമാറ്റിയിരിക്കുന്നത്. മഹാരാഷ്ട്ര ഹോം ഗാര്‍ഡ്‌സ് ഡയറക്ടര്‍ ജനറലായാണ് രാകേഷിനെ സര്‍ക്കാര്‍ മാറ്റി നിയമിച്ചിരിക്കുന്നത്. ഡി.ജി.പി റാങ്കിലുള്ള അഹമ്മദ് ജാവേദ് ആണ് പുതിയ കമ്മീഷണര്‍.
കേസിലെ മുഖ്യപ്രതിയും ഷീനയുടെ മാതാവുമായ ഇന്ദ്രാണി മുഖര്‍ജി അടക്കമുള്ളവരെ അറസ്റ്റു ചെയ്തത് രാകേഷ് മരിയയുടെ മേല്‍നോട്ടത്തിലായിരുന്നു. ഇന്ദ്രാണി കൊലക്കുറ്റം സമ്മതിച്ചെങ്കിലും കൊലയ്ക്ക് പിന്നിലെ കാരണം അറിവായിട്ടില്ല. ഇത് പോലീസിനെ കുഴക്കിയിരിക്കയാണ്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ചൊവ്വാഴ്ച രാവിലെ ജപ്പാന്‍ സന്ദര്‍ശനത്തിനായി പോകുന്നതിന് തൊട്ടുമുമ്പാണ് രാകേഷ് മരിയയെ മാറ്റി നിയമിച്ചു കൊണ്ടുള്ള ഉത്തരവില്‍ ഒപ്പുവച്ചത്. ഷീന ബോറ വധക്കേസ് കൈകാര്യം ചെയ്ത രാകേഷ് മരിയയുടെ രീതിയില്‍ ഫട്‌നാവിസിന് അതൃപ്തിയുണ്ടെന്നാണ് സൂചന. കേസിന് പോലീസ് അനാവശ്യ പ്രധാന്യം നല്‍കിയതിലും സര്‍ക്കാരിന് നീരസമുണ്ട്.
Also Read:
കുഡ്‌ലു ബാങ്ക് കൊള്ള: നീര്‍ച്ചാല്‍ സ്വദേശി എവിടെ? പോലീസ് കുഴങ്ങുന്നു
Keywords: Ahmed Javed replaces Rakesh Maria as Mumbai police commissioner, Maharashtra, Chief Minister, Japan, Visit, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.