One dead in Secunderabad | 'അഗ്‌നിപഥ്' പദ്ധതിക്കെതിരെ പ്രതിഷേധം കത്തുന്നു; തെലങ്കാനയില്‍ ഒരാള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റു; 3 പാസന്‍ജര്‍ ട്രെയിനുകള്‍ക്ക് തീവച്ചു, റെയില്‍വേ സ്റ്റേഷന്‍ കല്ലെറിഞ്ഞ് തകര്‍ത്തു, ചരക്കുസാധനങ്ങള്‍ പുറത്തേയ്ക്ക് വലിച്ചിട്ട് ട്രാകിലിട്ട് കത്തിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പട്ന: (www.kvartha.com) സൈന്യത്തില്‍ നാല് വര്‍ഷത്തെ ഹ്രസ്വ നിയമനത്തിനായി കേന്ദ്രസര്‍കാര്‍ പ്രഖ്യാപിച്ച 'അഗ്‌നിപഥ്' പദ്ധതിക്കെതിരെ ഉത്തരേന്‍ഡ്യന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ചൂടുപിടിക്കുന്നു. തെലങ്കാനയിലെ സെകന്ദരാബാദില്‍ പ്രതിഷേധത്തിനിടെ ഒരാള്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു.

റെയില്‍വേ സ്റ്റേഷനിലെ പ്രതിഷേധക്കാരെ പിരിച്ചുവിടുന്നതിന് പൊലീസ് ആകാശത്തേയ്ക്കു വെടിയുതിര്‍ത്തിരുന്നു. മൂന്നു പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് പ്രതിഷേധക്കാര്‍ തീവച്ചു. റെയില്‍വേ സ്റ്റേഷന്‍ കല്ലെറിഞ്ഞു തകര്‍ത്തു. ട്രെയിനുകള്‍ക്ക് ഉള്ളില്‍നിന്നു ചരക്കുസാധനങ്ങള്‍ പുറത്തേയ്ക്കു വലിച്ചിട്ട് ട്രാക്കിലിട്ടു കത്തിച്ചു. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് സ്റ്റേഷന്‍ പരിസരത്തെ കടകള്‍ അടച്ചു.

One dead in Secunderabad | 'അഗ്‌നിപഥ്' പദ്ധതിക്കെതിരെ പ്രതിഷേധം കത്തുന്നു; തെലങ്കാനയില്‍ ഒരാള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്കേറ്റു; 3 പാസന്‍ജര്‍ ട്രെയിനുകള്‍ക്ക് തീവച്ചു, റെയില്‍വേ സ്റ്റേഷന്‍ കല്ലെറിഞ്ഞ് തകര്‍ത്തു, ചരക്കുസാധനങ്ങള്‍ പുറത്തേയ്ക്ക് വലിച്ചിട്ട് ട്രാകിലിട്ട് കത്തിച്ചു

ബിഹാറിലാണ് പ്രതിഷേധം കൂടുതല്‍ രൂക്ഷമാകുന്നത്. വിവിധയിടങ്ങളില്‍ ട്രെയിനുകള്‍ക്കു തീവച്ചു. നവാഡയില്‍ കല്ലേറില്‍ ബിജെപി എംഎല്‍എ അരുണാദേവി ഉള്‍പെടെ അഞ്ചു പേര്‍ക്കു പരിക്കേറ്റു. ഇവിടെ ബിജെപി ഓഫിസിനു തീവയ്ക്കുകയും ഒട്ടേറെ വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു.

ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ രേണു ദേവിയുടെ വെസ്റ്റ് ചമ്പാരന്‍ ജില്ലയിലുള്ള വീടിനു നേരേ ആക്രമണമുണ്ടായി. ബിജെപി സംസ്ഥാന അധ്യക്ഷന്റെ വീടും ആക്രമിച്ചു. മധേപുരയില്‍ ബിജെപി ഓഫിസിനു തീയിട്ടു. മൊഹിദ്യുനഗറില്‍ ജമ്മുതാവി എക്സ്പ്രസിന്റെ ബോഗികള്‍ക്ക് തീവച്ചു.

ഹാജിപുര്‍-ബറൗണി റെയില്‍വേ ലൈനില്‍ വച്ചുണ്ടായ സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. ബെഗുസരായ് ജില്ലയില്‍, വിദ്യാര്‍ഥികള്‍ ട്രെയിനിനു നേരേ കല്ലെറിഞ്ഞു. ദര്‍ഭംഗയില്‍ സ്‌കൂള്‍ ബസിനു നേരേ ആക്രമണമുണ്ടായി. ബിഹാറിലെ സസാരമില്‍ പ്രതിഷേധവുമായി ബന്ധപ്പെട്ട് 61 പേരെ അറസ്റ്റുചെയ്തു. 

യുപിയിലെ ബലിയ ജില്ലയില്‍ റെയില്‍വേ സ്റ്റേഷനില്‍ അതിക്രമിച്ചു കയറിയ പ്രതിഷേധക്കാര്‍ ട്രെയിനും സ്റ്റേഷന്‍ പരിസരവും തകര്‍ത്തു. ഒരു ട്രെയിനിനു തീവച്ചു. ഹാജിപുരില്‍ ട്രെയിന്‍ അടിച്ചുതകര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയില്‍ പ്രതിഷേധക്കാര്‍ ബസുകള്‍ തകര്‍ത്തു. മധ്യപ്രദേശ്, ഹരിയാന എന്നിവിടങ്ങളിലും പ്രതിഷേധം രൂക്ഷമാണ്. ഹരിയാനയിലെ പല്‍വാള്‍ ജില്ലയില്‍ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് 24 മണിക്കൂര്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിലക്കി. ബംഗാളിലെ ഹൗറയിലും പ്രതിഷേധം റിപോര്‍ടു ചെയ്തു.

200 ട്രെയിനുകളെ പ്രതിഷേധം ബാധിച്ചതായി റെയില്‍വേ അറിയിച്ചു. 35 ട്രെയിനുകള്‍ പൂര്‍ണമായും 13 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. ബിഹാര്‍, ജാര്‍ഖണ്ഡ്, യുപി സംസ്ഥാനങ്ങള്‍ ഉള്‍പെടുന്ന ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയാണ് പ്രതിഷേധം ഏറ്റവുമധികം ബാധിച്ചത്. ഇതുവരെ എത്ര രൂപയുടെ നാശനഷ്ടമുണ്ടായെന്ന് കണക്കാക്കാന്‍ സാധിച്ചിട്ടില്ലെന്നു റെയില്‍വേ അധികൃതര്‍ അറിയിച്ചു.

'അഗ്‌നിപഥ്' പദ്ധതിയുടെ പ്രായപരിധി 21 വയസ്സായി നിശ്ചയിച്ചതിനെതിരെ ബിഹാര്‍, യുപി, മധ്യപ്രദേശ്, ഡെല്‍ഹി, ഹരിയാന, രാജസ്താന്‍, ജമ്മു, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ ഉദ്യോഗാര്‍ഥികള്‍ തെരുവില്‍ നടത്തിയ പ്രതിഷേധം വന്‍ അക്രമങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ബിഹാറിലെ ചപ്രയില്‍ വ്യാഴാഴ്ച ട്രെയിനിനു തീയിട്ടിരുന്നു. പ്രതിഷേധം ശക്തമായതോടെ പ്രായപരിധി 21 വയസ്സില്‍നിന്ന് 23 ആയി കേന്ദ്രസര്‍കാര്‍ വര്‍ധിപ്പിച്ചിരുന്നു. വ്യാഴാഴ്ച രാത്രി വൈകിയാണ് തീരുമാനമുണ്ടായത്.

Keywords: Agnipath protest: One dead in Secunderabad, over 200 trains affected; 61 arrested in Bihar's Sasaram, Patna, Bihar, Protesters, Injured, Railway Track, Train, Trending, National, News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script