വീണ്ടും ബസ് അപകടം: മൈസൂരില്‍ കല്ലട ബസ് ഇലട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞ് മലയാളി യുവതിക്ക് ദാരുണാന്ത്യം; നിരവധി പേര്‍ക്ക് പരിക്ക്; വേഗത കുറയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടും ഡ്രൈവര്‍ ചെവിക്കൊള്ളാന്‍ തയ്യാറായില്ലെന്ന് ആരോപണം

 


മൈസൂരു: (www.kvartha.com 21.02.2020) അവിനാശി അപകടത്തിന്റെ നടുക്കം വിട്ടുമാറും മുമ്പേ വീണ്ടും ബസ് അപകടത്തില്‍പ്പെട്ട് മലയാളി യുവതി മരിച്ചു. ബംഗളൂരുവില്‍ നിന്ന് പെരിന്തല്‍മണ്ണയിലേക്ക് വരികയായിരുന്ന കല്ലട ഗ്രൂപ്പിന്റെ ബസാണ് മൈസൂരു ഹുന്‍സൂരില്‍വെച്ച് പുലര്‍ച്ചെ നാലിന് അപകടത്തില്‍ പെട്ടത്. പെരിന്തല്‍മണ്ണ സ്വദേശി ഷെറിന്‍ (20) ആണ് മരിച്ചത്. 20 യാത്രക്കാര്‍ക്ക് പരിക്കേറ്റതില്‍ മൂന്നു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

വീണ്ടും ബസ് അപകടം: മൈസൂരില്‍ കല്ലട ബസ് ഇലട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞ് മലയാളി യുവതിക്ക് ദാരുണാന്ത്യം; നിരവധി പേര്‍ക്ക് പരിക്ക്; വേഗത കുറയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടും ഡ്രൈവര്‍ ചെവിക്കൊള്ളാന്‍ തയ്യാറായില്ലെന്ന് ആരോപണം

ബസ് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് മറിയുകയായിരുന്നു. കൈകള്‍ക്കും കാലിനും ഗുരുതരമായി പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരിച്ച ഷെറിന്റെ മൃതദേഹം മൈസൂര്‍ ഗവ. ആശുപത്രിയിലേക്ക് മാറ്റി. വാഹനം പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെടുത്തത്.

അമിതവേഗതയാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. യാത്രക്കാര്‍ വേഗത കുറയ്ക്കാന്‍ ഇടക്കിടെ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ ഇതൊന്നും ചെവിക്കൊള്ളാന്‍ തയ്യാറായില്ലെന്നാണ് യാത്രക്കാരില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നത്.

തമിഴ്നാട്ടിലെ തിരുപ്പൂര്‍ അവിനാശിയില്‍ ഇന്നലെ കെഎസ്ആര്‍ടിസി ബസിലേക്ക് കണ്ടെയ്‌നര്‍ ലോറി ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ 19 മലയാളികളാണ് മരിച്ചത്. ഇതിന് പിന്നാലെയാണ് രണ്ടാമതൊരു ബസ് കൂടി കേരളത്തിന് പുറത്ത് അപകടത്തില്‍പ്പെടുന്നത്.

Keywords:  News, National, India, Bangalore, Bus Collision, Dies, Hospital, KSRTC, Again Bus Accident at Mysore
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia