യുപിക്കും ബിഹാറിനും പിറകെ ഞെട്ടിക്കുന്ന സമാന ദൃശ്യങ്ങള്‍ മധ്യപ്രദേശിലും; പുഴകളില്‍ ഒഴുകിനടന്ന് ഒരു ഡസനിലേറെ മൃതദേഹങ്ങള്‍
May 12, 2021, 13:46 IST
ഭോപാല്‍: (www.kvartha.com 12.05.2021) യുപിക്കും ബിഹാറിനും പിറകെ ഞെട്ടിക്കുന്ന സമാന ദൃശ്യങ്ങള്‍ മധ്യപ്രദേശിലും. സംസ്ഥാനത്ത് പന്ന ജില്ലയിലെ റുഞ്ച് നദിയില്‍ ഒരു ഡസനിലേറെ മൃതദേഹങ്ങള്‍ കണ്ടെത്തി. എന്നാല്‍ ആചാരങ്ങളുടെ ഭാഗമായി ചില മൃതദേഹങ്ങള്‍ പുഴയിലൊഴുക്കിയതാണെന്ന് വിഷയത്തില്‍ പന്ന ജില്ലാ കളക്ടര്‍ സഞ്ജയ് മിശ്ര പറഞ്ഞത്. ഇവ കണ്ടെടുത്ത് സംസ്‌കരിച്ചിട്ടുണ്ടെന്ന് അറിയിച്ചു.
അതേസമയം വ്യാപകമായി പുഴവെള്ളം ഉപയോഗിക്കുന്ന പ്രദേശത്ത് നിരവധി മൃതദേഹങ്ങള്‍ കണ്ടെത്തിയത് നാട്ടുകാരെ ആധിയിലാഴ്ത്തി. നന്ദപുര ഗ്രാമത്തില്‍ മാത്രം ആറു മൃതദേഹങ്ങളാണ് പുഴയില്‍ ഒഴുകി നടക്കുന്നത്. ഇവിടെ കുളിക്കാനും കുടിക്കാനുമുള്‍പെടെ ജനം ഉപയോഗിക്കുന്നത് ഈ പുഴയിലെ വെള്ളമാണ്. ഗ്രാമപഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ടും നടപടികളൊന്നുമില്ലായിരുന്നുവെന്ന് ഗ്രാമവാസികള്‍ പറഞ്ഞു.
ഉത്തര്‍പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളില്‍ വ്യാപകമായി പുഴയില്‍ മൃതദേഹങ്ങള്‍ ഒഴുകിനടക്കുന്നത് രാജ്യാന്തര ശ്രദ്ധ നേടിയതിനു പിന്നാലെ ഞെട്ടിക്കുന്ന സമാന ദൃശ്യങ്ങളാണ് മധ്യപ്രദേശിലും കണ്ടെത്തിയത്.
ഉത്തര്‍പ്രദേശിലും ബിഹാറിലും മൃതദേഹങ്ങള്‍ പുഴയില്‍ ഒഴുക്കുന്നത് നാട്ടുകാരെ ആശങ്കയിലാക്കുന്നത് തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം നൂറിലേറെ മൃതദേഹങ്ങളാണ് ഇരു സംസ്ഥാനങ്ങളിലൂടെയും ഒഴുകുന്ന ഗംഗയില്‍ കണ്ടെത്തിയത്. ബിഹാറിലെ ബക്‌സറില്‍ 71ഉം ഉത്തര്‍പ്രദേശിലെ ഗഹ്മറില്‍ 50ലേറെയും മൃതദേഹങ്ങള്‍ കണ്ടെത്തി. സംഭവത്തില്‍ കേന്ദ്ര സര്‍കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.