Attacked 'മഹാരാഷ്ട്രയില്‍ കടുവയെ പിടിക്കാനെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥനും ഗാര്‍ഡുകള്‍ക്കും നേരെ പ്രദേശവാസികളുടെ അക്രമം'; ഗുരുതരമായി പരുക്കേറ്റ ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍

 


മുംബൈ: (www.kvartha.com) മഹാരാഷ്ട്രയില്‍ കടുവയെ പിടിക്കാനെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥനേയും രണ്ട് ഗാര്‍ഡുകളേയും പ്രദേശവാസികള്‍ ആക്രമിച്ചതായി പരാതി. അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് ഉദ്യോഗസ്ഥനേയും രണ്ട് ഫോറസ്റ്റ് ഗാര്‍ഡുകളേയും നാഗ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഉദ്യോഗസ്ഥര്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് പ്രദേശവാസികളില്‍ ഒരാള്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതാണ് പ്രദേശവാസികളുടെ പ്രകോപനത്തിന് കാരണമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഖത് ഖേഡ ഗ്രാമവാസിയായ ഈശ്വര്‍ മോത് ഘരെ എന്ന 52 കാരനെയാണ് കടുവ ആക്രമിച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് കടുവയെ പിടികൂടാന്‍ എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥനേയും മറ്റ് ജീവനക്കാരേയും രോഷാകുലരായ പ്രദേശവാസികള്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് ദൃക് സാക്ഷികള്‍ പറയുന്നത്.

Attacked 'മഹാരാഷ്ട്രയില്‍ കടുവയെ പിടിക്കാനെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥനും ഗാര്‍ഡുകള്‍ക്കും നേരെ പ്രദേശവാസികളുടെ അക്രമം'; ഗുരുതരമായി പരുക്കേറ്റ ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍

മഹാരാഷ്ട്ര വനംവകുപ്പ് കടുവയെ മയക്കുകയും നാഗ്പൂരിലെ ഗോരെവാഡ റെസ്‌ക്യൂ സെന്ററിലേക്ക് അയക്കുകയും ചെയ്തു. മരിച്ചയാളുടെ കുടുംബത്തിന് 30,000 രൂപയും 9.70 ലക്ഷം രൂപയുടെ ചെകും ഡെപ്യൂടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് കൈമാറി.

Keywords:  After tiger kills man, angry locals attack forest official, 2 guards in Maharashtra, Mumbai, News, Tiger Kills Man, Attacked, Forest Official, 2 guards In Maharashtra, Injury, Hospital, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia