Woman Died | നീണ്ട 7 വർഷം ആശുപത്രിയില്‍; അനവധി ശസ്ത്രക്രിയകള്‍; ഒടുവിൽ യുവതി മരണത്തിന് കീഴടങ്ങി; ബിൽ തുക മാത്രം 10 കോടി രൂപ; അനാസ്ഥയുണ്ടായതായി ആരോപിച്ച് ഭര്‍ത്താവ്

 


ബെംഗ്ളുറു: (www.kvartha.com) ലോകത്ത് ഇതുപോലെ മറ്റൊരു സ്ത്രീ ആശുപത്രി വാസം അനുഭവിച്ചിട്ടുണ്ടോ എന്നറിയില്ല, കഴിഞ്ഞ ഏഴ് വര്‍ഷമായി പൂനം എന്ന യുവതി ചികിത്സയിലായിരുന്നു. അവരെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ഭര്‍ത്താവ് റെജീഷ് നായരും കുടുംബവും മുട്ടാത്ത വാതിലുകളില്ല. ഇവരെല്ലാം സഹിച്ച വേദനയും പ്രയാസങ്ങളും എല്ലാം അര്‍ത്ഥശൂന്യമായി, ഒടുവിൽ പൂനം വിടവാങ്ങി. ഏഴ് വര്‍ഷത്തെ ആശുപത്രി ബിൽ മാത്രം 10 കോടി രൂപയാണ്.

Woman Died | നീണ്ട 7 വർഷം ആശുപത്രിയില്‍; അനവധി ശസ്ത്രക്രിയകള്‍; ഒടുവിൽ യുവതി മരണത്തിന് കീഴടങ്ങി; ബിൽ തുക മാത്രം 10 കോടി രൂപ; അനാസ്ഥയുണ്ടായതായി ആരോപിച്ച് ഭര്‍ത്താവ്

2015 ഒക്ടോബറില്‍ വയറുവേദനയെ തുടര്‍ന്ന് പൂനം ബെംഗ്ളൂറിലെ മണിപാല്‍ ആശുപത്രിയില്‍ ചികിത്സതേടി. ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ വേണമെന്ന് നിര്‍ദേശിച്ചു. 3.5 ലക്ഷം രൂപ കണക്കാക്കുകയും ചെയ്തു. ഡെല്‍ഹി സ്വദേശിയായ പൂനം മലയാളിയായ റെജീഷ് നായരെയാണ് വിവാഹം കഴിച്ചത്. ബെംഗ്ളൂറില്‍ ആക്സെഞ്ചറില്‍ ജോലി ചെയ്യുകയായിരുന്നു പൂനം.

ആശുപത്രിയിലെ ചികിത്സയില്‍ മുഴുവന്‍ കേസിലും അനാസ്ഥയുണ്ടായതായി റെജീഷ് സംശയിക്കുന്നു. പറഞ്ഞ ശസ്ത്രക്രിയയ്ക്ക് തൊട്ടുപിന്നാലെ, പൂനം കോമ അവസ്ഥയിലേക്ക് പോയി, അതിനുശേഷം അതേ ആശുപത്രിയില്‍ തന്നെ കിടപ്പിലായിരുന്നു. '2015 ഒക്ടോബര്‍ രണ്ടിന് പൂനത്തെ മെഡികല്‍ തീവ്ര പരിചരണ വിഭാഗത്തില്‍ (MICU) പ്രവേശിപ്പിച്ചു. ഈ വര്‍ഷങ്ങളിലെല്ലാം കഴിയുന്നത്ര മികച്ച പരിചരണം നല്‍കി. അസുഖത്തെ തുടര്‍ന്ന് അവർ മരണത്തിന് കീഴടങ്ങി. പരമാവധി ശ്രമിച്ചിട്ടും മെയ് 24 ഉച്ചയ്ക്ക് 12 മണിക്ക് ലോകത്തോട് വിടപറഞ്ഞു' മണിപാല്‍ ആശുപത്രി പുറത്തിറക്കിയ പ്രസ്താവന പറയുന്നു.

ഇതുവരെ 30-ലധികം ഡോക്ടര്‍മാര്‍ പരിചരിച്ചതിനാല്‍, പൂനത്തിന്റെ മെഡികല്‍ റിപോര്‍ട് 30 പേജുകളില്‍ കൂടുതലാണ്. മരണം സംബന്ധിച്ച് ജീവൻ ബീമാ നഗര്‍ പൊലീസ് സ്റ്റേഷില്‍ റെജീഷ് പരാതി നല്‍കി. കൂടുതല്‍ അന്വേഷണത്തിനായി ഇന്‍വെസ്റ്റിഗേറ്റീവ് പോസ്റ്റ്മോര്‍ടവും ആന്തരാവയവങ്ങളുടെ സാംപിളും സംരക്ഷിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

കാര്യമായ തെളിവുകള്‍ ഉണ്ടെന്നും വിഷബാധയുണ്ടെന്നും റെജീഷ് സംശയിക്കുന്നു. 'എനിക്ക് ഇതുവരെ ആശുപത്രിയിൽ നിന്ന് പൂര്‍ണമായ രേഖ ലഭിച്ചിട്ടില്ല. പോസ്റ്റ്മോര്‍ടം നടന്നേക്കാം. പക്ഷെ, ഈ അനീതിക്കെതിരെ പോരാടും, ആശുപത്രി അധികൃതരുടെ തികഞ്ഞ അശ്രദ്ധ കാരണം ഞങ്ങളുടെ ജീവിതം തകര്‍ന്നു, എന്റെ ഭാര്യയെ കൊന്നു,' റെജീഷിനെ ഉദ്ധരിച്ച് ന്യൂസ് 18 റിപോര്‍ട് ചെയ്തു.

Keywords: After Spending 7 Years in Hospital, with Multiple Surgeries, Bengaluru Woman Dies; Husband Suspects Foul Play, Top-Headlines, National, News, Bangalore, Delhi, Hospital, Injury, Police, Report, Police Station, Complaint.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia