പ്രത്യേക പ്രാർഥനകൾക്ക് ശേഷം വീട്ടിലേക്ക് വെള്ളം വന്നു; ആഹ്ലാദത്തോടെ 65 കാരി

 


പാറ്റ്ന:(www.kvartha.com 20.02.2022) ദിവസങ്ങൾക്ക് മുമ്പ്, ബീഹാറിലെ വൈശാലി ജില്ലയിൽ നിന്നുള്ള ഫുൽപാരി ദേവി (65) തന്റെ ഓലമേഞ്ഞ വീട്ടിൽ പ്രത്യേക പ്രാർഥനകൾ നടത്തുകയും അയൽവാസികൾക്ക് മധുരപലഹാരങ്ങൾ വിതരണം നടത്തുകയും ചെയ്തു. ലക്ഷ്യം ഒന്നുമാത്രമായിരുന്നു, ശുദ്ധമായ കുടിവെള്ളം. കാലങ്ങളായി വെള്ളം കിട്ടുമെന്ന് പലരും വാഗ്ദാനം ചെയ്തിരുന്നെങ്കിലും കിട്ടിയിരുന്നില്ല. അതിനിടയിലാണ് പ്രത്യേക പ്രാർഥന നടത്തിയത്.
                              
പ്രത്യേക പ്രാർഥനകൾക്ക് ശേഷം വീട്ടിലേക്ക് വെള്ളം വന്നു; ആഹ്ലാദത്തോടെ 65 കാരി

ശാരീരികമായി ദുർബലമായ അവർക്ക് ഒറ്റയ്ക്കായിരുന്നു താമസം. ആഴ്സനിക് മലിനീകരണം ഉണ്ടെന്ന് പറയുന്ന പ്രദേശത്തെ വെള്ളത്തിന് പുറമെ അവരുടെ അയൽവാസിയുടെ വീട്ടിലെ ഒരു കൈ പമ്പിൽ നിന്ന് എല്ലാ ദിവസവും കുടിവെള്ളം എടുക്കുക എന്നത് ശ്രമകരമായ ജോലിയായിരുന്നു. ഒടുവിൽ ഫുൾപാരി ദേവിയുടെ സ്വപ്‌നം യാഥാർഥ്യമായി. അവരുടെ വീട്ടുമുറ്റത്ത് ടാപ് ജലവിതരണമെത്തി. ബീഹാർ ഗവൺമെന്റിന്റെ 'ഹർ ഘർ നാൽ കാ ജൽ' (എല്ലാ വീട്ടിലും ടാപ് വെള്ളം) പദ്ധതിക്ക് കീഴിലാണ് കുടിവെള്ളമെത്തിയതെന്ന് ദി ന്യൂ ഇൻഡ്യൻ എക്‌സ്പ്രസ് റിപോർട് ചെയ്തു.

ഇവിടത്തെ 61 വീടുകൾക്കും ടാപ് വെള്ളം നൽകിയിട്ടുണ്ടെന്ന് സംസ്ഥാന സർകാർ നിയോഗിച്ച തൊഴിലാളി മഞ്ജു ദേവി പറയുന്നു. പ്രദേശത്തെ ഭൂഗർഭജല മലിനീകരണം മൂലം കാൻസർ പോലുള്ള രോഗങ്ങളുണ്ടെന്ന് കുഗ്രാമത്തിലെ നിരവധി ആളുകൾ നേരത്തെ പരാതിപ്പെട്ടിരുന്നു. എല്ലാ വീട്ടിലും ശുദ്ധവും സുരക്ഷിതവുമായ കുടിവെള്ളം ലഭ്യമാക്കുമെന്നത് നിതീഷ് കുമാർ സർകാരിന്റെ 2015ലെ നിയമസഭാ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. 2016 സെപ്റ്റംബറിൽ ഔദ്യോഗികമായി ആരംഭിച്ച പദ്ധതി ഇപ്പോൾ 90 ശതമാനത്തിന് മുകളിൽ ലക്ഷ്യം നേടി.

Keywords:  News, National, Bihar, Top-Headlines, Water, Home, State, Government, Prayer, After special prayers, water comes in Bihar home fianlly.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia