iPhone | സാംസങ്ങിന് പിന്നാലെ ഇപ്പോൾ ഐഫോൺ ഉപഭോക്താക്കളും അപകടത്തിലാണ്! സർക്കാർ ജാഗ്രതാ നിർദേശം നൽകി; ഇക്കാര്യം ഉടൻ ചെയ്യണം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (KVARTHA) സാംസങ്ങിന് പിന്നാലെ ഐഫോൺ ഉപഭോക്താക്കൾക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകി കേന്ദ്ര സർക്കാർ. ആപ്പിളിന്റെ ഉൽപ്പന്നങ്ങളിൽ നിരവധി ഭീഷണികൾ കണ്ടെത്തിയതായി രാജ്യത്ത് സൈബര്‍ സുരക്ഷാ ഭീഷണികള്‍ വിലയിരുത്തുന്ന സർക്കാരിന്റെ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ഓഫ് ഇന്ത്യ (CERT-In) അറിയിച്ചു. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളാണ് ഹാക്കർമാരുടെ ലക്ഷ്യം.

iPhone | സാംസങ്ങിന് പിന്നാലെ ഇപ്പോൾ ഐഫോൺ ഉപഭോക്താക്കളും അപകടത്തിലാണ്! സർക്കാർ ജാഗ്രതാ നിർദേശം നൽകി; ഇക്കാര്യം ഉടൻ ചെയ്യണം

ആപ്പിൾ ഉൽപ്പന്നങ്ങളുടെ സോഫ്റ്റ്വെയറിൽ നിരവധി തരത്തിലുള്ള പിഴവുകൾ കണ്ടെത്തിയതായി സിഇആർടി-ഇൻ വ്യക്തമാക്കി. അതിനാൽ ഹാക്കർമാർക്ക് നിങ്ങളുടെ ഉപകരണത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ കഴിയും. അത്തരമൊരു സാഹചര്യത്തിൽ, ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളും മോഷ്ടിക്കപ്പെടാം. കൂടുതൽ അപകടസാധ്യതയുള്ള ഉപകരണങ്ങളിൽ ഐ ഒ എസ് (iOS), ഐപാഡ് ഒ എസ് (iPadOS), മാക് ഒ എസ് (macOS), ടിവി ഒ എസ് (tvOS), വാച്ച് ഒഎസ് (watchOS), സഫാരി (Safari) ബ്രൗസർ എന്നിവ ഉൾപ്പെടുന്നു.

ഈ അപകടത്തെ 'ഹൈ റിസ്ക്' വിഭാഗത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത് . സാംസങ് ഉപയോക്താക്കൾക്ക് നൽകിയ മുന്നറിയിപ്പിന് ശേഷമാണ് ഈ സുരക്ഷാ ഉപദേശം. പ്രശസ്ത മൊബൈൽ നിർമാതാക്കളായ സാംസങ്ങിന്റെ ചില സ്മാർട്ട്ഫോണുകൾ സംബന്ധിച്ച് സർക്കാർ അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു. നിലവിൽ ആൻഡ്രോയിഡ് 11, 12, 13 അല്ലെങ്കിൽ 14 പതിപ്പുകളിൽ പ്രവർത്തിക്കുന്ന സാംസങ് സ്മാർട്ട്ഫോണുകളിലെ പിഴവുകൾ മുതലെടുത്ത് ഹാക്കർമാർ ഉപയോക്താക്കളുടെ ഫോണുകൾ ഹാക്ക് ചെയ്യാമെന്ന് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നോഡൽ ഏജൻസിയായ സിഇആർടി-ഇൻ പറഞ്ഞിരുന്നു. സാംസങിന്റെ പ്രീമിയം ഫോണുകളായ ഗാലക്‌സി എസ്23 സീരിസ്, ഗാലക്‌സി ഫ്‌ളിപ്പ് 5, ഗാലക്‌സി ഫോള്‍ഡ് 5 ഉള്‍പ്പടെയുള്ള ഫോണുകളെല്ലാം ഇതില്‍ പെടുന്നവയാണ്.

ഇക്കാര്യം ഉടനടി ചെയ്യണം

നിങ്ങളുടെ ഉപകരണങ്ങൾ മുന്നറിയിപ്പ് വിഭാഗത്തിൽ പെടുന്നതാണെങ്കിൽ, ഉടൻ തന്നെ ഉപകരണത്തിന്റെ സോഫ്റ്റ്‌വെയർ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യണം. ഇതുകൂടാതെ, അറിയാത്ത സന്ദേശങ്ങളിലോ ലിങ്കുകളിലോ ക്ലിക്ക് ചെയ്യുന്നതോ അറിയാത്ത ആപ്പുകൾ ഡൗൺലോഡ് ചെയ്യുന്നതോ ഒഴിവാക്കണം.

Keywords: Samsung, iPhone, Smart Phone, Cyber Security, National, CERT-In, Hacker, Technology, IT, Govt, Alert, After Samsung, India now issues security warnings for users of iPhone.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script