മധുരയില്‍ സംഘര്‍ഷം പടരുമ്പോള്‍ സിനിമാ ചിത്രീകരണത്തിന്റെ ഫോട്ടോകള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് ഹേമമാലിനി

 


ADVERTISEMENT

മുംബൈ: (www.kvartha.com 03.06.2016) ഉത്തര്‍പ്രദേശിലെ മഥുരയില്‍ സംഘര്‍ഷം പടരുമ്പോള്‍ സിനിമാ ചിത്രീകരണത്തിന്റെ ഫോട്ടോകള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത സ്ഥലം എം.പിയും ബി.ജെ.പി നേതാവുമായ ഹേമമാലിനി വിവാദത്തില്‍. സ്വന്തം നിയോജക മണ്ഡലത്തില്‍ നടന്ന സംഘര്‍ഷ വാര്‍ത്തകള്‍ അറിയാതെ സിനിമാ സെറ്റില്‍ നിന്നും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിനെ വിമര്‍ശിച്ച് സാമൂഹിക മാധ്യമങ്ങള്‍ രംഗത്തെത്തി.

ഉത്തര്‍പ്രദേശിലെ മഥുര ജവഹര്‍ബാഗിലെ കയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതിനിടെ വ്യാഴാഴ്ച രാത്രിയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. രണ്ട് പോലീസ് ഉദ്യോഗസ്ഥരടക്കം 22 പേരാണ് പോലീസിന്റെ ഒഴിപ്പിക്കല്‍ നടപടിയെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിലും വെടിവയ്പിലും മധുരയില്‍ കൊല്ലപ്പെട്ടത്.

മുംബൈക്ക് സമീപത്തെ മധ് ദ്വീപില്‍ നടക്കുന്ന സിനിമാ ചിത്രീകരണത്തിനിടയിലുള്ള തന്റെ ഫോട്ടോകളാണ് ഹേമമാലിനി പോസ്റ്റ് ചെയ്തത്. പോസ്റ്റിനെതിരെ വിമര്‍ശനമുയര്‍ന്നതോടെ താരം ഫോട്ടോകള്‍ ഡിലീറ്റ് ചെയ്തു.

മധുരയിലെ സംഘര്‍ഷത്തെ കുറിച്ച് താന്‍ അല്‍പം മുമ്പാണ് അറിഞ്ഞതെന്ന വിശദീകരണം നല്‍കുകയും ചെയ്തു. തുടര്‍ന്ന് 'പോലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ നിരവധി പേരുടെ മരണത്തിനിടയാക്കിയ സംഘര്‍ഷത്തിന്റെ വാര്‍ത്തകളാണ് പുറത്തുവരുന്നതെന്നും താന്‍ മുംബൈയില്‍ നിന്ന് മഥുരയിലേക്ക് പോവുകയാണെന്നും താരം ട്വീറ്റ് ചെയ്തു. പ്രിയപ്പെട്ട സ്ഥലത്തുനിന്ന് വിഷമിപ്പിക്കുന്ന വാര്‍ത്തയാണ് വരുന്നത്. അവിടെ തന്റെ സാന്നിധ്യം ആവശ്യമുണ്ട്. സംഘര്‍ഷത്തിലെ ഇരകളുടെ കുടുംബത്തോടൊപ്പമാണ് മനസെന്നും ഹേമമാലിനി ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ വര്‍ഷം രാജസ്ഥാനില്‍ ഹേമമാലിനിയുടെ കാറിടിച്ച് ഒരു കുട്ടി മരിക്കാനിടയായ സംഭവത്തില്‍ താരത്തിന് രൂക്ഷ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. ഹേമമാലിനിയുടെ വാഹനം അമിത വേഗത്തിലായിരുന്നുവെന്നും അവരുടെ ഡ്രൈവറുടെ ഭാഗത്താണ് തെറ്റെന്നും പോലീസ് പറഞ്ഞെങ്കിലും മരിച്ച കുട്ടിയുടെ പിതാവിനെ കുറ്റപ്പെടുത്താനാണ് അവര്‍ ശ്രമിച്ചത്.

മധുരയില്‍ സംഘര്‍ഷം പടരുമ്പോള്‍ സിനിമാ ചിത്രീകരണത്തിന്റെ ഫോട്ടോകള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത് ഹേമമാലിനി

Also Read:
സുഹൃത്തിനൊപ്പം വീട്ടില്‍ നിന്നിറങ്ങിയ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

Keywords:  After Row Over Pics, Hema Malini, Mathura MP, Says 'Am Very Sensitive', Mumbai, Photo, BJP, Clash, Police, Twitter, Poster, Criticism, Family, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia