SWISS-TOWER 24/07/2023

രജനികാന്തിനു പിറകെ മോഡി ഇളയ ദളപതിയുമായും കൂടിക്കാഴ്ച നടത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ:    (www.kvartha.com 17.04.2014) ബിജെപിയുടെ  പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ  നരേന്ദ്ര മോഡിയും  തമിഴ് സൂപ്പര്‍ താരം ഇളയ ദളപതി വിജയും തമ്മില്‍ കൂടിക്കാഴ്ച നടത്തി.

കോയമ്പത്തൂരില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കാനെത്തിയ മോഡിയെ അദ്ദേഹം താമസിച്ചിരുന്ന ഹോട്ടലില്‍ എത്തിയാണ്  വിജയ് സന്ദര്‍ശിച്ചത്. അതേസമയം മോഡിയുടെ ക്ഷണപ്രകാരമാണ് കൂടിക്കാഴ്ച നടത്തിയതെന്നും മറിച്ച്  രാഷ്ട്രീയപരമായ കൂടിക്കാഴ്ച അല്ലെന്നും വിജയ് വ്യക്തമാക്കി.

മോഡിയുമായുള്ള കൂടിക്കാഴ്ചയുടെ ഫോട്ടോകള്‍ വിജയ് തന്നെയാണ്  ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. ഗുജറാത്ത് മുഖ്യമന്ത്രിയും ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നാണ്  വിജയ് ഫെയ്‌സ്ബുക്ക് പേജിലൂടെ അറിയിച്ചത്.

രജനികാന്തിനു  പിറകെ മോഡി ഇളയ ദളപതിയുമായും കൂടിക്കാഴ്ച നടത്തി

കഴിഞ്ഞ ദിവസം രജനീകാന്തുമായും മോഡി കൂടിക്കാഴ്ച നടത്തിയിരുന്നു. രജനിയുടെ
വീട്ടിലെത്തിയാണ് മോഡി അദ്ദേഹത്ത കണ്ടത്. കൂടിക്കാഴ്ചയ്ക്കുശേഷം മോഡി ശക്തനായ നേതാവും കഴിവുള്ള ഭരണാധികാരിയുമാണെന്നു  പറഞ്ഞ രജനീകാന്ത്, സന്ദര്‍ശനം വെറും സൗഹൃദം മാത്രമായിരുന്നുവെന്നും ഇതില്‍ രാഷ്ട്രീയമില്ലെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഒരുപാട് ആരാധകരുള്ള രജനികാന്തുമായുള്ള മോഡിയുടെ  കൂടിക്കാഴ്ച തമിഴ്‌നാട്ടില്‍ തങ്ങള്‍ക്കു നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ സഖ്യം.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
വിദ്യാര്‍ത്ഥിനിയെ ആക്രമിച്ച് മൊബൈല്‍ ഫോണ്‍ തട്ടിയെടുത്ത യുവാവ് റിമാന്‍ഡില്‍
Keywords:  After Rajinikanth, Vijay tries to Ride the Modi Wave in Kovai, Chennai, BJP, Gujrath, Election, Hotel, Photo, Facebook, Politics, National. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia