SWISS-TOWER 24/07/2023

Radhika Khera | 'കോണ്‍ഗ്രസ് രാമവിരുദ്ധവും ഹിന്ദു വിരുദ്ധവുമായി മാറി'; എഐസിസി മുന്‍ മീഡിയ കോര്‍ഡിനേറ്റര്‍ രാധിക ഖേര ബിജെപി അംഗത്വം സ്വീകരിച്ചു; നടപടി നേതാക്കളുടെ പീഡനം ആരോപിച്ച് പാര്‍ടി വിട്ടതിന് പിന്നാലെ

 


ADVERTISEMENT

ന്യൂഡെല്‍ഹി: (KVARTHA) കോണ്‍ഗ്രസിന്റെ ദേശീയ മീഡിയ (എഐസിസി) കോ- ഓര്‍ഡിനേറ്ററായിരുന്ന രാധിക ഖേര ബിജെപിയില്‍ ചേര്‍ന്നു. ഛത്തീസ്ഗഢ് യൂണിറ്റ് നേതാക്കളുടെ പീഡനം ആരോപിച്ച് കോണ്‍ഗ്രസ് വിട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് നടപടി. ബുധനാഴ്ച (08.05.2024) ഡെല്‍ഹിയിലെ ബി ജെ പി ആസ്ഥാനത്തെത്തിയാണ് അവര്‍ പാര്‍ടി അംഗത്വം സ്വീകരിച്ചത്. കോണ്‍ഗ്രസ് രാമവിരുദ്ധവും ഹിന്ദു വിരുദ്ധവുമായി മാറിയതിനാലാണ് തീരുമാനമെന്ന് അവര്‍ പ്രതികരിച്ചു.

അയോധ്യയിലെ രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് പ്രദേശ് കമിറ്റി ഓഫീസിലുള്ളവര്‍ അപമര്യാദയായി പെരുമാറിയെന്ന ആരോപണമടക്കം ഉന്നയിച്ചാണ് അവര്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വിട്ടത്. അയോധ്യയിലെ രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന്റെ പേരില്‍ പ്രതികാര നടപടി ഉണ്ടായിയെന്നും മോശമായി പെരുമാറിയ നേതാവ് സുശീല്‍ ആനന്ദ് ശുക്ലക്കെതിരായ പരാതിയില്‍ നടപടി സ്വീകരിച്ചില്ലെന്നും ആരോപിച്ചാണ് രാധിക ഖേര കോണ്‍ഗ്രസ് വിട്ടത്. അന്ന് തന്നെ ബി ജെ പി രാധികയെ സ്വാഗതം ചെയ്തിരുന്നു.

Radhika Khera | 'കോണ്‍ഗ്രസ് രാമവിരുദ്ധവും ഹിന്ദു വിരുദ്ധവുമായി മാറി'; എഐസിസി മുന്‍ മീഡിയ കോര്‍ഡിനേറ്റര്‍ രാധിക ഖേര ബിജെപി അംഗത്വം സ്വീകരിച്ചു; നടപടി നേതാക്കളുടെ പീഡനം ആരോപിച്ച് പാര്‍ടി വിട്ടതിന് പിന്നാലെ

രാധികയുടെ ആരോപണങ്ങളെ തിരഞ്ഞെടുപ്പ് റാലികളില്‍ കോണ്‍ഗ്രസിനെതിരായ ആയുധമാക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശിലെ ഖര്‍ഗോണിലെ റാലിയിലായിരുന്നു വിമര്‍ശനം. കോണ്‍ഗ്രസ് വിടുന്നവര്‍ സ്വാതന്ത്ര്യമെന്തെന്ന് അറിയുന്നുവെന്ന് രാധികയുടെ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് പ്രധാനമന്ത്രി മധ്യപ്രദേശിലെ ഖര്‍ഗോണില്‍ പറഞ്ഞു.

എന്നാല്‍ രാധിക ഖേര ഉന്നയിച്ച ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നാണ് കോണ്‍ഗ്രസ് മറുപടി. ബോളിവുഡ് നടനും അവതാരകനുമായ ശേഖര്‍ സുമനും ബി ജെ പി ദേശീയ ആസ്ഥാനത്തെത്തി അംഗത്വം സ്വീകരിച്ചു.

Keywords:
News, National, National-News, Politics, New Delhi News, Former Congress Functionary, Radhika Khera, Party, Politics, Congress, BJP, Allegation, Leaders, Actor, Shekhar Suman, Chhattisgarh, After quitting Cong, Khera joins BJP with actor Suman.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia