Warning | 2 മണിക്ക് മുന്‍പ് ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ സസ്‌പെന്‍ഷന്‍ എന്ന് മുഖ്യമന്ത്രിയുടെ 'വിരട്ടല്‍'; മുട്ടുമടക്കി ജോലിയില്‍ പ്രവേശിച്ച് കൂട്ട അവധിയെടുത്ത് സമരം ചെയ്ത സര്‍കാര്‍ ഉദ്യോഗസ്ഥര്‍
Jan 11, 2023, 19:40 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചണ്ഡിഗഡ്: (www.kvartha.com) പഞ്ചാബില്‍ മുഖ്യമന്ത്രി ഭഗ്വന്ത് മാനിന്റെ 'വിരട്ടല്‍' തന്ത്രം ഫലിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്കു മുന്‍പ് ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന മുഖ്യമന്ത്രിയുടെ ഭീഷണിക്കു മുന്നില്‍ കൂട്ട അവധിയെടുത്ത് സമരം ചെയ്ത ഉന്നത സര്‍കാര്‍ ഉദ്യോഗസ്ഥര്‍ മുട്ടുമടക്കി ജോലിയില്‍ പ്രവേശിച്ചു.
സമരം പിന്‍വലിക്കുന്നതായി മുഖ്യമന്ത്രിയുടെ അഡീഷനല്‍ ചീഫ് സെക്രടറി എ വേണുപ്രസാദ്, ജീവനക്കാരുടെ സംഘടനാ പ്രസിഡന്റ് രജത് ഒബ്റോയ് എന്നിവര്‍ സംയുക്തമായി അറിയിച്ചു.
പിസിഎസ് ഓഫിസര്‍ നരീന്ദര്‍ സിങ് ധലിവാലിനെ അറസ്റ്റ് ചെയ്ത പഞ്ചാബ് വിജിലന്‍സിന്റെ നടപടി നിയമവിരുദ്ധമാണെന്ന് ആരോപിച്ചാണ് സഹപ്രവര്‍ത്തകര്‍ കൂട്ടത്തോടെ അവധിയെടുത്ത് പ്രതിഷേധിച്ചത്. കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച ലുധിയാനയില്‍വച്ച് ധലിവാലിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്.
ഇതോടെ തിങ്കളാഴ്ച മുതല്‍ അഞ്ച് ദിവസത്തേക്ക് ഉദ്യോഗസ്ഥരെല്ലാം കൂട്ടത്തോടെ അവധിയെടുത്ത് പ്രതിഷേധിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ ഉദ്യോഗസ്ഥരുടെ 'കൂട്ട അവധി' സര്‍കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചതോടെയാണ് മുഖ്യമന്ത്രി ഭഗ്വന്ത് മാന്‍ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. രണ്ടു മണിക്കു മുന്‍പ് ജോലിയില്‍ പ്രവേശിച്ചില്ലെങ്കില്‍ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.
'സമരത്തിന്റെ പേരില്‍ ചില ഉദ്യോഗസ്ഥര്‍ ജോലിക്കു ഹാജരാകുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍ പെട്ടു. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖം നോക്കാതെ സര്‍കാര്‍ നടപടി സ്വീകരിച്ചതിനെതിരെയാണ് ഇവരുടെ പ്രതിഷേധം. അഴിമതിയുമായി യാതൊരു സന്ധിയുമില്ലെന്ന നിലപാടാണ് ഈ സര്‍കാരിനുള്ളതെന്ന് അറിയിക്കട്ടെ. ഈ സമരം ഭീഷണിയുടെ സ്വരമുള്ളതാണ്. ഉത്തരവാദിത്തമുള്ള ഒരു സര്‍കാരിനും ഇത്തരം സമരങ്ങളെ പ്രോത്സാഹിപ്പിക്കാനാകില്ല' ഭഗ്വന്ത് മാന്‍ ട്വിറ്ററില്‍ കുറിച്ചു.
'അതിനാല്‍ത്തന്നെ ഈ സമരത്തെ നിയമവിരുദ്ധമായി പ്രഖ്യാപിക്കണം. രണ്ടു മണിക്കു മുന്‍പ് ജോലിയില്‍ പ്രവേശിക്കാത്ത എല്ലാ ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്യുക. രണ്ടു മണിക്കു ശേഷവും ജോലിക്കു കയറാത്ത ഉദ്യോഗസ്ഥര്‍ക്ക് ഡയസ്‌നോണ്‍ പ്രഖ്യാപിക്കും' എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Keywords: After Punjab CM cracks whip, PCS officers call off protest, resume duty, Panjab, News, Warning, Suspension, Twitter, Chief Minister, Corruption, Government-employees, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

